കൊച്ചി : ബോക്സ്ഓഫീസ് കളക്ഷനിൽ ആധിപത്യം സൃഷ്ടിച്ച് ടൊവീനോ തോമസ് ചിത്രം തല്ലുമാല. ചിത്രം ഇറങ്ങി ഒരു മാസം പിന്നിട്ട് ഒടിടി റിലീസിനായി തയ്യാറെടുക്കുമ്പോൾ തല്ലുമാലയുടെ ഔദ്യോഗിക കളക്ഷൻ റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുകയാണ് നിർമാതാക്കൾ. ആഗോളതലത്തിൽ 30 ദിവസം കൊണ്ട് 71.36 കോടി രൂപയാണ് ടൊവീനോ തോമസ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ഓഗസ്റ്റ് 12നാണ് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളിലെത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യക്ക് പുറത്ത് ജിസിസി രാജ്യങ്ങളിലും യുഎസ്, കാനഡ, യുകെ, സിംഗരപ്പൂർ, മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ ചിത്രം റിലീസ് ചെയ്തിരുന്നു. ആദ്യ ഒരാഴ്ചക്കിടെ തന്നെ ചിത്രം 50 കോടിയോളം നേടിയെന്നായിരുന്നു റിപ്പോർട്ട്. 30 ദിവസം ഷോ തികയ്ക്കുന്ന ചിത്രം സെപ്റ്റംബർ 11ന് നെറ്റ്ഫ്ലിക്സിലൂടെ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. 


ALSO READ : ഈ ഓണം ഒടിടി ഇങ്ങെടുക്കുവാ; വമ്പൻ റിലീസുകൾ പ്രഖ്യാപിച്ച് വിവിധ പ്ലാറ്റ്ഫോമുകൾ



റിലീസ് ചെയ്ത് ആദ്യം ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. എന്നാൽ പിന്നീട് വമ്പൻ ഹിറ്റായി മാറുകയായിരുന്നു. ചിത്രത്തിലെ പാട്ടുകൾ ഈ വിജയത്തിന് പിന്നിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഒപ്പം സിനിമയുടെ മേക്കിം​ഗും പ്രേക്ഷകർ എടുത്ത് പറയുന്ന കാര്യങ്ങളിൽ ഒന്നാണ്. തല്ലുകളുടെ ഒരു മാല തന്നെയാണ് ചിത്രം. ചിത്രത്തിലെ തിയേറ്റർ ഫൈറ്റ് സീനിന്റെ മേക്കിം​ഗ് വീഡിയോ വൈറലായി മാറിയിരുന്നു. റിപ്പീറ്റ് വാല്യൂ ഉള്ള പടമാണ് തല്ലുമാല എന്നാണ് എല്ലാവരുടെയും അഭിപ്രായം.


ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് മുഹ്സിൻ പരാരി അഷറഫ് ഹംസ എന്നിവർ തിരക്കഥ എഴുതിയ ചിത്രമാണ് തല്ലുമാല. ടൊവീനോ തോമസ്, കല്യാണി പ്രിയദർശൻ, ഷൈൻ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്. ചിത്രത്തിലെ ഓളെ മെലഡി എന്ന ​ഗാനം വൻ ഹിറ്റ് ആയി മാറിയിരുന്നു. നടൻ സലിംകുമാറും ഗാനത്തിലെ ചില ഭാഗങ്ങളിൽ എത്തുന്നുണ്ട്. ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയ മുഹ്സിൻ പെരാരി തന്നെയാണ്. ഹരിചരൺ ശേഷാദ്രി, ബെന്നി ദയാൽ, സലിം കുമാർ, വിഷ്ണു വിജയ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. 


ALSO READ : Thallumala Ott Release: 'തല്ലുമാല' ഇനി നെറ്റ്ഫ്ലിക്സിൽ; ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു


സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് വിഷ്ണു വിജയ് ആണ്. സിത്താറും തബലയും ഡോലക്കുമായി വളരെ ഗംഭീരമായി ആണ് ഗാനം ഒരുക്കിയിരിക്കുന്നത്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് എന്ന ബാനറിൽ ആഷിഖ് ഉസ്മാനാണ് ചിത്രം നിർമ്മിച്ചത്. ചിത്രത്തിൻറെ ഛായാഗ്രാഹകൻ ജിംഷി ഖാലിദാണ്. 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.