മലയാള സിനിമ പ്രേക്ഷകരെ വീണ്ടും കൈ പിടിച്ച് തിയറ്ററുകളിലേക്കെത്തിച്ചിരിക്കുകയാണ് ടോവീനോ തോമസിന്റെ തല്ലുമാലയും കുഞ്ചാക്കോ ബോബന്റെ ന്നാ താൻ കേസ് കൊടുവും. കളക്ഷൻ കാര്യത്തിൽ കുഞ്ചാക്കോ ബോബൻ ചിത്രത്തെക്കാളും അൽപം മുന്നിലാണ് ടോവീനോയുടെ തല്ലുമാല. തല്ലുമാല കണ്ട് പ്രേക്ഷകർക്ക് എവിടേലും ഒരു കുറവ് തേന്നിട്ടുണ്ടെങ്കിൽ സിനിമയിൽ പെപ്പെ എന്ന ആന്റണി വർഗീസിന്റെ അസാന്നിധ്യമായിരിക്കും!!! ഇത് ട്രോളുകളിൽ പറയുന്നതാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

മലയാളത്തിലെ ആസ്ഥാന ഇടിക്കാരനെന്നാണ് സിനിമ ആരാധകരും ട്രോളന്മാരും പെപ്പെയെ വിളിക്കുന്നത്. അപ്പോൾ ആ ആസ്ഥാൻ ഇടിക്കാരനില്ലാതെ ഒരു ഗംഭീര അടിപടം ഇറക്കിയപ്പോൾ ചെറിതായൊരു 'മിസിങ്' തോന്നിയേക്കാം. അതിന്റെ ഒന്നും സങ്കടം അന്റണി വർഗീസിനില്ല. റിലീസായി നാല് ദിവസം കൊണ്ട് 25ൽ അധികം കോടി സ്വന്തമാക്കിയ ചിത്രത്തിന് അഭിനന്ദനം അറിയിച്ചകൊണ്ട് അന്റണി സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. അഭിനന്ദനം മാത്രമല്ല ടോവീനോയ്ക്ക് ചെറിയ ഒരു ഉപദേശവും ആന്റണി വർഗീസ് നൽകുന്നുണ്ട്. 


ALSO READ : 25 കോടി ക്ലബിൽ തല്ലുമാലയും ന്നാ താൻ കേസ്‌ കൊടും; വമ്പൻ വിജയം


"തല്ലുകൂടി ഹിറ്റടിച്ച് .... എതിരെ ഇടിക്കാൻ നിക്കുന്നവൻെറ ഉള്ളൊന്നു അറിഞ്ഞാൽ തീരാവുന്ന പ്രശ്നം ഒളളൂട്ടോ ടോവി ബ്രോ , അതോണ്ട് അല്ലേ ഇടിക്കാൻ നിന്നവന്റെ കൂടെ നിക്കുന്നവനെ ഞാൻ ആദ്യം ഇടിച്ചത്" ആന്റണി വർഗീസ് തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. ജിസ് ജോയിയുടെ സൺഡെ ഹോളിഡേ ചിത്രത്തിലെ ഡയലോഗും അന്റണിയുടെ ആദ്യ ചിത്രമായ അങ്കമാലി ഡയറീസിന്റെയും സന്ദർഭം ചേർത്താണ് നർമ്മം കലർത്തി തല്ലുമാലയ്ക്ക് ആശംസ അറിയിച്ചത്. 


ഖാലിദ് റഹ്മാന്റെ സംവിധാനം ചെയ്ത് സെൻട്രൽ പിക്ചേഴ്സിൻറെ ബാനറിൽ വിതരണത്തിന് എത്തിയ ചിത്രത്തിൽ ടൊവീനോ തോമസ്-കല്യാണി പ്രിയദർശൻ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്. കൂടാതെ ഷൈൻ ടോം ചാക്കോ, ലുക്മാൻ അവറാൻ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുഹ്സിൻ പരാരിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.