തെന്നിന്ത്യൻ സൂപ്പർസ്റ്റാർ വിക്രമിനെ നായകനാക്കി പാ. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘തങ്കലാനിലെ’ ലിറിക്കൽ ​ഗാനമെത്തി. മിനിക്കി മിനിക്കി എന്ന് തുടങ്ങുന്ന ​ഗാനം ഒരുക്കിയിരിക്കുന്നത് ജി.വി പ്രകാശ് കുമാറാണ്. സിന്ദൂരി വിശാൽ ആണ് ​ഗാനം ആലപിച്ചിരിക്കുന്നത്. ഉമ ദേവിയാണ് വരികളെഴുതിയിരിക്കുന്നത്. ദൃശ്യവിസ്മയമൊരുക്കിയിരിക്കുകയാണ് തങ്കലാനിലൂടെ പാ രഞ്ജിത്ത്. വിക്രമിന്റെയും അമ്പരപ്പിക്കുന്ന അഭിനയം കാണാൻ സാധിക്കുമെന്നത് വ്യക്തമാണ്. ചിത്രത്തിന്റെ റിലീസ് പലതവണയായി നീണ്ടുപോകുകയാണ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഓഗസ്റ്റ് 15-ന് ചിത്രം തിയേറ്ററുകളിൽ എത്തിയേക്കും. ചരിത്രപരമായ ആക്ഷൻ ഡ്രാമയായിരിക്കും ചിത്രമെന്നാണ് വിലയിരുത്തൽ.


COMMERCIAL BREAK
SCROLL TO CONTINUE READING

തങ്കലാൻ സിനിമയ്ക്ക് വേണ്ടി വമ്പൻ മേക്കോവറാണ് വിക്രം നടത്തിയിരിക്കുന്നത്. തമിഴ് സിനിമ ചരിത്രത്തിലെ മറ്റൊരു ബ്രഹ്മാണ്ഡ ചിത്രമായി തങ്കലാൻ മാറുമെന്നുള്ളത് ഉറപ്പാണ്. ചിത്രത്തിന് കരുത്താകുക നടൻ വിക്രത്തിന്റെ ശക്തമായ പ്രകടനം തന്നെയാകും എന്നാണ് അദ്ദേഹത്തിന്റെ മേക്കോവറിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. തങ്കലാനിലെ നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് നടി മാളവിക മോഹനനും പാർവ്വതി തിരുവോത്തുമാണ്. മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നത് പശുപതിയാണ്. ഹോളിവുഡ് നടൻ ഡാനിയേല്‍ കാള്‍ടജിറോണിയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 



Also Read: Asif Ali Movie: ജോഫിൻ ടി ചാക്കോ - ആസിഫ് അലി ചിത്രം ഷൂട്ടിംഗ് പൂർത്തിയാക്കി!!


 


വ്യത്യസ്ഥമായ ​ഗെറ്റപ്പിലാണ് വിക്രം സിനിമയിലൂടെ ആരാധകർക്ക് മുമ്പിൽ എത്തുന്നത്. സ്റ്റുഡിയോ ​ഗ്രീനും നീലം പ്രൊഡക്ഷൻസുമാണ് നിർമാണം. കെ.ഇ. ജ്ഞാനവേൽ രാജയാണ് തങ്കലാൻ അവതരിപ്പിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കെ.ജി.എഫിൽ നടന്ന ഒരു സംഭവത്തെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. സംവിധായകൻ തന്നെയാണ് തിരക്കഥയും ഒരുക്കുന്നത്. തമിൾ പ്രഭയാണ് സഹ എഴുത്തുകാരൻ. ജി.വി. പ്രകാശ് കുമാർ സം​ഗീതസംവിധാനവും എ. കിഷോർ കുമാർ ഛായാ​ഗ്രഹണവും നിർവഹിക്കുന്നു. അൻപ് അറിവ് ആണ് ആക്ഷൻ കൊറിയോഗ്രഫി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.