THankam Movie Review : സിനിമ എന്ന് തോന്നിക്കാത്ത മേക്കിങ്ങ്; പ്രകടനം അതിമനോഹരം; തങ്കം അദ്യ പകുതി റിവ്യൂ
Thankam Movie First Review : പ്രകടനങ്ങൾ കൊണ്ടും അതിഗംഭീരമായ രസച്ചരട് കൊണ്ട് കോർത്ത തിരക്കഥയും കൊണ്ടും ആദ്യ പകുതി അത്രമേൽ രസകരമാണ്.
ജോജി എന്ന സിനിമയ്ക്ക് ശേഷം ശ്യാം പുഷ്‌കരൻ്റെ തിരക്കഥയിൽ എത്തുന്ന തങ്കം ഒറ്റ വാക്കിൽ പറഞ്ഞാൽ അതിമനോഹരം. പ്രകടനങ്ങൾ കൊണ്ടും അതിഗംഭീരമായ രസച്ചരട് കൊണ്ട് കോർത്ത തിരക്കഥയും കൊണ്ടും ആദ്യ പകുതി അത്രമേൽ രസകരമാണ്. റിയലിസ്റ്റിക് രീതിയിലുള്ള മേക്കിംഗ് തന്നെയാണ് ചിത്രത്തിൽ ഒരുക്കിയിരിക്കുന്നത്. എന്നാൽ സിനിമ എന്ന് തോന്നിപ്പിക്കാത്ത തരത്തിലുള്ള പ്രകടനങ്ങൾ തന്നെയാണ് ഏറ്റവും വലിയ പോസിറ്റീവ്.
സിനിമയിൽ വന്ന് പോകുന്ന പ്രധാന കഥാപാത്രങ്ങൾ മുതൽ ചെറിയ സെക്കൻഡുകൾ മാത്രം ദൈർഘ്യമുളള രംഗങ്ങൾ അഭിനയിച്ചവർ പോലും ഞെട്ടിച്ചു. സിനിമ കാണുമ്പോൾ ഇത് ഇനി ശെരിക്കും സംഭവിച്ച എന്തെങ്കിലും കാര്യമാണോ കാണുന്നത് എന്ന പ്രതീതി പ്രേക്ഷകന് ലഭിക്കുന്നുണ്ട്. ചില ഹ്യുമർ സംഭാഷണങ്ങളും വർക്ക് ആയി.
ALSO READ: Manjummel Boys: 'ജാൻ എ മന്നി'ന് ശേഷം 'മഞ്ഞുമ്മൽ ബോയ്സ്'; വമ്പൻ താരനിരയുമായി വീണ്ടും ചിദംബരം
ബിജു മേനോൻ തന്നെയാണ് അദ്യ പകുതിയിലെ താരം. തൃശൂർ ഭാഷ പിടിച്ച് ഗംഭീരമാക്കി മുത്ത് എന്ന വേഷം ബിജു മേനോൻ സ്ക്രീനിലേക്ക് കൊണ്ട് വന്നിട്ടുണ്ട്. വിനീത് ശ്രീനിവാസനും അപർണ ബാലമുരളിയും കൂടി എത്തുന്നതോടെ കൂടുതൽ മനോഹരമാക്കുന്നു. ഗൗതം ശങ്കറിൻ്റെ സിനിമാട്ടോഗ്രഫിയും ബിജിബാലിൻ്റെ സംഗീതവും ഇഴുകി ചേർന്ന് ഗംഭീരമായി മാറുന്നുണ്ട്. ഒരു ത്രില്ലർ സ്വഭാവത്തോടെയാണ് സിനിമയുടെ ആദ്യ പകുതി അവസാനിക്കുന്നത്. സസ്പെൻസ് കൂടി ഉണ്ടാവുമോ എന്ന് കണ്ടറിയണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...