അർജുൻ അശോകൻ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം താട്ടാശ്ശേരി കൂട്ടത്തിലെ പുതിയ ഗാനമെത്തി. കണ്ട നാൾ മൊഴി കേട്ട നാൾ നിന്നാരംഭിക്കുന്ന വീഡിയോ ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. രാം ശരത്താണ് ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. രാജീവ് ഗോവിന്ദൻ വരികൾ ഒരുക്കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് കെഎസ് ഹരിശങ്കറും സിത്താര കൃഷ്ണൻകുമാറും ചേർന്നാണ്. ഗാനം ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. ദിലീപ് നിർമ്മിച്ച ചിത്രമെന്നതാണ്  തട്ടാശ്ശേരി കൂട്ടത്തിന്റെ ഒരു പ്രത്യേകത.  നവംബർ 11 ന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ്  തട്ടാശ്ശേരി കൂട്ടം. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തീയേറ്ററുകളിൽ നിന്ന് ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING


ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ദിലീപിന്റെ സഹോദരനായ അനൂപ് പത്മനാഭനാണ്.  ദിലീപിന്റെ സഹോദരൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമെന്ന പ്രത്യേകത കൂടി തട്ടാശേരി കൂട്ടത്തിനുണ്ട്. ചിത്രത്തിൻറെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് പ്രശസ്ത എഴുത്തുകാരൻ സന്തോഷ് ഏച്ചിക്കാനമാണ്. അർജുൻ അശോകനെ കൂടാതെ ഗണപതി, അനീഷ്, അല്ലു അപ്പു, സിദ്ധിഖ്, വിജയരാഘവന്‍, കോട്ടയം പ്രദീപ്, പ്രിയംവദ, ശ്രീലക്ഷ്മി, ഷൈനി സാറ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.


ALSO READ: Thattashery Koottam : "പെണ്ണേ നീ പൊന്നേ നീ"; അർജുൻ അശോകന്റെ തട്ടാശ്ശേരി കൂട്ടത്തിലെ ഗാനമെത്തി


രാജീവ് നായര്‍,സഖി എല്‍സ എന്നിവരാണ് ചിത്രത്തിലെ ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത്. സംഗീതം നൽകിയിരിക്കുന്നത് ശരത് ചന്ദ്രനാണ്. നിവിൻ പോളി, അജു വർഗീസ് എന്നിവരുടെ ആദ്യ ചിത്രമായ മലർവാടി ആർട്സ് ക്ലബ് നിർമ്മിച്ചത് ഗ്രാൻഡ് പ്രൊഡക്ഷൻസ് ആയിരുന്നു. ഗ്രാൻഡ് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഒമ്പതാമത്തെ ചിത്രമാണ് തട്ടാശേരി കൂട്ടം. ജിതിൻ സ്റ്റാൻസിലാവോസാണ് ചിത്രത്തിൻറെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. 


എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ - കെ പി ജോണി, ചന്ദ്രൻ അത്താണി, ശരത് ജി നായർ, ബൈജു ബി ആർ,  പ്രോജക്ട് ഹെഡ് - റോഷൻ ചിറ്റൂർ, എഡിറ്റർ - സാജൻ, പ്രൊഡക്ഷൻ കൺട്രോളർ - ഷാഫി ചെമ്മാട്, കോസ്റ്റ്യൂം ഡിസൈനർ - സഖി എൽസ, കലാസംവിധായകൻ - അജി കുറ്റിയാനി, ചീഫ് അസോസിയേറ്റ് ഡയറക്ടർ - സുധീഷ് ഗോപിനാഥ്, സംഗീതം - രാം ശരത്, മേക്കപ്പ് - റഷീദ്, കളറിസ്റ്റ് - രമേഷ് സി പി, വരികൾ - ഹരി നാരായണൻ, രാജീവ് ഗോവിന്ദൻ, സഖി എൽസ, VFX ഹെഡ് - ജോർജി ജോൺ അജിത്ത്, നിശ്ചലദൃശ്യങ്ങൾ - നന്ദു, ഡിസൈൻ - കോളിൻസ്, പിആർഒ - എ എസ് ദിനേശ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.