നടൻ ദിലീപ് നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രം തട്ടാശേരി കൂട്ടത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. തമാശയും ത്രില്ലറും ചേർത്താണ് ചിത്രത്തിന്റെ ട്രെയ്‌ലർ ഒരുക്കിയിരിക്കുന്നത്. ഒരു പ്രണയ ബന്ധവും തുടർന്നുണ്ടാകുന്ന പ്രശ്‍നങ്ങളുമാണ് ചിത്രത്തിൻറെ പ്രമേയമെന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്. ട്രെയ്‌ലർ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. ഈ വര്ഷം നവംബറിൽ തട്ടാശ്ശേരി കൂട്ടം തീയേറ്ററുകളിൽ എത്തും. ചിത്രം സംവിധാനം ചെയ്യുന്നത് ദിലീപിന്റെ സഹോദരനായ അനൂപ് പത്മനാഭനാണ് . പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് തട്ടാശേരി കൂട്ടം.


COMMERCIAL BREAK
SCROLL TO CONTINUE READING


ദിലീപിന്റെ സഹോദരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകത കൂടി തട്ടാശേരി കൂട്ടത്തിനുണ്ട്. ചിത്രത്തിൻറെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് പ്രശസ്ത എഴുത്തുകാരൻ സന്തോഷ് ഏച്ചിക്കാനമാണ്. അർജുൻ അശോകനെ കൂടാതെ ഗണപതി, അനീഷ്, അല്ലു അപ്പു, സിദ്ധിഖ്, വിജയരാഘവന്‍, കോട്ടയം പ്രദീപ്, പ്രിയംവദ, ശ്രീലക്ഷ്മി, ഷൈനി സാറ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


ALSO READ: Thattashery Koottam : ദിലീപ് നിർമ്മിക്കുന്ന തട്ടാശേരി കൂട്ടം നവംബറിൽ തീയറ്ററുകളിൽ എത്തും


രാജീവ് നായര്‍,സഖി എല്‍സ എന്നിവരാണ് ചിത്രത്തിലെ ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത്. സംഗീതം നൽകിയിരിക്കുന്നത് ശരത് ചന്ദ്രനാണ്. നിവിൻ പോളി, അജു വർഗീസ് എന്നിവരുടെ ആദ്യ ചിത്രമായ മലർവാടി ആർട്സ് ക്ലബ് നിർമ്മിച്ചത് ഗ്രാൻഡ് പ്രൊഡക്ഷൻസ് ആയിരുന്നു. ഗ്രാൻഡ് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഒമ്പതാമത്തെ ചിത്രമാണ് തട്ടാശേരി കൂട്ടം. ജിതിൻ സ്റ്റാൻസിലാവോസാണ് ചിത്രത്തിൻറെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.


അതേസമയം അർജുൻ അശോകന്റെ പുതിയ ചിത്രം രോമാഞ്ചം റിലീസിന് ഒരുങ്ങുകയാണ്. ഒക്ടോബർ 14ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ചില സാങ്കേതിക പ്രശ്നങ്ങളാൽ സിനിമയുടെ റിലീസ് വൈകുമെന്ന് അണിയറ പ്രവർത്തകർ അറിയിക്കുകയായിരുന്നു.  ഹൊറർ കോമഡി ചിത്രമാണ് രോമാഞ്ചം. ജിത്തു മാധവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജോൺപോൾ ജോർജ് പ്രൊഡക്ഷൻസ്, ​ഗപ്പി സിനിമാസ് എന്നീ ബാനറുകളിലാണ് ചിത്രത്തിന്റെ നിർമ്മാണം. ജോൺപോൾ ജോർജ്, സൗബിൻ ഷാഹിർ, ​ഗിരീഷ് ​ഗം​ഗാധരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അന്നം ജോൺപോൾ, സുഷിൻ ശ്യാം എന്നിവരാണ് സഹനിർമ്മാതാക്കൾ.


ചെമ്പൻ വിനോദും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സുശിൻ ശ്യാം ആണ് ചിത്രത്തിന്റെ സം​ഗീത സംവിധായകൻ. സാനു താഹിർ ഛായാ​ഗ്രഹണവും കിരൺ ദാസ് എഡിറ്റിങ്ങും നിർവഹിക്കുന്നു. മഷർ ഹംസം - കോസ്റ്റ്യൂംസ്, മേക്കപ്പ് - ആർ.ജി വെയ്നാടൻ, സൗണ്ട് ഡിസൈൻ - എം.ആർ രാജകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ - ജിനു പി.കെ, സ്റ്റിൽസ് - ആർ. റോഷൻ. സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം വിതരണം ചെയ്യുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.