Thattashery Koottam : ദിലീപ് നിർമ്മിക്കുന്ന തട്ടാശേരി കൂട്ടം നവംബറിൽ തീയറ്ററുകളിൽ എത്തും
ദിലീപിന്റെ സഹോദരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകത കൂടി തട്ടാശേരി കൂട്ടത്തിനുണ്ട്.
നടൻ ദിലീപ് നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രം തട്ടാശേരി കൂട്ടം ഈ വര്ഷം നവംബറിൽ തീയേറ്ററുകളിൽ എത്തും. അർജുൻ അശോകനാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ദിലീപ് തന്നെയാണ് ചിത്രം ഈ നവംബറിൽ തീയേറ്ററുകളിൽ എത്തുമെന്ന് ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെ അറിയിച്ചത്. ചിത്രം സംവിധാനം ചെയ്യുന്നത് ദിലീപിന്റെ സഹോദരനായ അനൂപ് തന്നെയാണ്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് തട്ടാശേരി കൂട്ടം.
ദിലീപിന്റെ സഹോദരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകത കൂടി തട്ടാശേരി കൂട്ടത്തിനുണ്ട്. ചിത്രത്തിൻറെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് പ്രശസ്ത എഴുത്തുകാരൻ സന്തോഷ് ഏച്ചിക്കാനമാണ്. അർജുൻ അശോകനെ കൂടാതെ ഗണപതി, അനീഷ്, അല്ലു അപ്പു, സിദ്ധിഖ്, വിജയരാഘവന്‍, കോട്ടയം പ്രദീപ്, പ്രിയംവദ, ശ്രീലക്ഷ്മി, ഷൈനി സാറ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ALSO READ: Romancham Movie: റിലീസ് ശകലം വൈകിയാൽ കൊഴപ്പൊണ്ടോ? 'രോമാഞ്ചം' എത്താൻ ഇനിയും വൈകും
രാജീവ് നായര്‍,സഖി എല്‍സ എന്നിവരാണ് ചിത്രത്തിലെ ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത്. സംഗീതം നൽകിയിരിക്കുന്നത് ശരത് ചന്ദ്രനാണ്. നിവിൻ പോളി, അജു വർഗീസ് എന്നിവരുടെ ആദ്യ ചിത്രമായ മലർവാടി ആർട്സ് ക്ലബ് നിർമ്മിച്ചത് ഗ്രാൻഡ് പ്രൊഡക്ഷൻസ് ആയിരുന്നു. ഗ്രാൻഡ് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഒമ്പതാമത്തെ ചിത്രമാണ് തട്ടാശേരി കൂട്ടം. ജിതിൻ സ്റ്റാൻസിലാവോസാണ് ചിത്രത്തിൻറെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.
അതേസമയം അർജുൻ അശോകന്റെ പുതിയ ചിത്രം രോമാഞ്ചം റിലീസിന് ഒരുങ്ങുകയാണ്. ഒക്ടോബർ 14ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ചില സാങ്കേതിക പ്രശ്നങ്ങളാൽ സിനിമയുടെ റിലീസ് വൈകുമെന്ന് അണിയറ പ്രവർത്തകർ അറിയിക്കുകയായിരുന്നു. ഹൊറർ കോമഡി ചിത്രമാണ് രോമാഞ്ചം. ജിത്തു മാധവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജോൺപോൾ ജോർജ് പ്രൊഡക്ഷൻസ്, ഗപ്പി സിനിമാസ് എന്നീ ബാനറുകളിലാണ് ചിത്രത്തിന്റെ നിർമ്മാണം. ജോൺപോൾ ജോർജ്, സൗബിൻ ഷാഹിർ, ഗിരീഷ് ഗംഗാധരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അന്നം ജോൺപോൾ, സുഷിൻ ശ്യാം എന്നിവരാണ് സഹനിർമ്മാതാക്കൾ.
ചെമ്പൻ വിനോദും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സുശിൻ ശ്യാം ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. സാനു താഹിർ ഛായാഗ്രഹണവും കിരൺ ദാസ് എഡിറ്റിങ്ങും നിർവഹിക്കുന്നു. മഷർ ഹംസം - കോസ്റ്റ്യൂംസ്, മേക്കപ്പ് - ആർ.ജി വെയ്നാടൻ, സൗണ്ട് ഡിസൈൻ - എം.ആർ രാജകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ - ജിനു പി.കെ, സ്റ്റിൽസ് - ആർ. റോഷൻ. സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം വിതരണം ചെയ്യുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...