അനൂപ് പദ്മനാഭന്റെ സംവിധാനത്തിൽ ദിലീപ് നിർമിച്ച തട്ടാശ്ശേരി കൂട്ടം കാണുമ്പോൾ മലർവാടി ആർട്‌സ് ക്ലബുമായി രണ്ട് സാമ്യങ്ങൾ തോന്നിയാൽ അത്ഭുതമില്ല. അവിടെയും ഇവിടെയും 5 സുഹൃത്തുക്കളുടെ കഥയും രണ്ട് ചിത്രങ്ങളും നിർമിച്ചത് ദിലീപുമാണ്. എന്നാൽ മറ്റൊരു സാമ്യവുമില്ല. തമാശയുടെ മാലപ്പടക്കം എന്നൊന്നും ഇല്ലെങ്കിലും ചിത്രത്തിന്റെ ആദ്യ പകുതിയിൽ  ചില നിമിഷങ്ങളിൽ പൊട്ടിച്ചിരിപ്പിക്കാനും ഉടനീളം പുഞ്ചിരി പകരാനും ചിത്രത്തിന് കഴിയുന്നുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അർജുൻ അശോകനും ഗണപതിയും കൂട്ടുകാരും ചിരിപ്പിക്കാൻ മുൻപന്തിയിൽ തന്നെ ഇരിപ്പുണ്ട്. വിജയരാഘവൻ, സിദ്ദിക്ക്, മാമുക്കോയ തുടങ്ങിയവർ ചിത്രത്തിൽ എത്തുന്നുണ്ടെങ്കിലും ഈ 5 സുഹൃത്തുക്കളെ വെച്ച് തന്നെയാണ് കഥ മുന്നോട്ട് പോകുന്നത്. ഇവർ സിനിമയിൽ പ്രേക്ഷകനെ ലയിപ്പിക്കുന്നത്തോടെ പ്രേക്ഷകനും കണക്ട് ആകുന്നുണ്ട്. എല്ലാ നാട്ടിലും കാണുന്ന പണിക്ക് പോകാത്ത വെള്ളമടിച്ച് നടക്കുന്ന ആ സുഹൃത്തുക്കൾ തന്നെയാണ് ഇവർ. 


ആദ്യ പകുതി അൽപ്പം പ്രണയവും ഒത്തിരി തമാശകളുമായി മുന്നോട്ട് പോകുമ്പോൾ രണ്ടാം പകുതി ത്രില്ലർ സ്വഭാവത്തിലേക്ക് സിനിമ മാറുകയാണ്. അതുവരെ കണ്ടിരുന്ന തമാശകൾ മാറി സീരിയസ് മൂടിലേക്ക് പ്രേക്ഷകനെയും മാറ്റാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. വലിയ താര നിര ഇല്ലാതെ തന്നെ നല്ല അഭിപ്രായത്തോട് സിനിമ മുന്നോട്ട് പോകുമ്പോൾ തട്ടാശ്ശേരി കൂട്ടം പ്രേക്ഷകർ ഏറ്റെടുക്കുന്നുണ്ട്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.