ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾ നാസർ നിർമ്മിച്ച് ആശ ശരത്ത് പ്രധാന വേഷത്തിലെത്തുന്ന ഖെദ്ദ തീയേറ്ററുകളിലേക്ക്. ഡിസംബർ 2 ന് ചിത്രം തിയേറ്ററുകളിൽ എത്തും. ആശ ശരത്തും മകൾ ഉത്തര ശരത്തും പ്രധാന വേഷങ്ങളിൽ എത്തുന്ന സിനിമയെന്ന നിലയിൽ നേരത്തെ തന്നെ ശ്രദ്ധ നേടിയ സിനിമ ആയിരുന്നു ഖെദ്ദ. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു പക്കാ കുടുംബ ചിത്രമായാണ് ഖെദ്ദയെ ഒരുക്കിയിരിക്കുന്നത് സിനിമയുടെ പുറത്തിറങ്ങിയ ട്രൈലെറിൽ നിന്നും ഗാനത്തിൽ നിന്നും മനസിലാക്കാൻ കഴിയും. അമ്മ മകൾ, ഭാര്യ ഭർതൃ ബന്ധങ്ങൾക്ക് പ്രാധാന്യം നൽകിയാണ് സിനിമയുടെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സിനിമയിൽ ആശ ശരത്തിനും ഉത്തരക്കും പുറമെ സുദേവ് നായർ, സുധീർ കരമന, ജോളി ചിറയത്ത്, സരയു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. മനോജ്‌ കാനയാണ് സിനിമയുടെ സംവിധായകൻ. 


തിരക്കഥയും അദ്ദേഹത്തിന്റെത് തന്നെയാണ്. പ്രതാപ് പി നായർ കാമറ കൈകാര്യം ചെയ്യുന്നു. ബിജിപാലിന്റേതാണ് ആണ് പശ്ചാത്തല സംഗീതം.  ശ്രീവത്സൻ ജെ മേനോന്റേതാണ് സംഗീതം. മനോജ്‌ കുറൂറിന്റെതാണ് വരികൾ. ഒരുത്തി, ഓട്ടോറിക്ഷക്കാരന്റെ ഭാര്യ പോലുള്ള ഹിറ്റ്‌ സിനിമകൾക്ക് ശേഷം ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിലെത്തുന്ന ചിത്രമെന്ന പ്രേത്യേകതയും സിനിമയ്ക്കുണ്ട്. ബെൻസി പ്രൊഡക്ഷൻസ് തന്നെയാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.