The Great Indian Kitchen Tamil Movie : ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്റെ തമിഴ് പതിപ്പ് എത്തുന്നു; ട്രെയ്‌ലർ പുറത്തുവിട്ടു
ചിത്രം നിർമ്മിക്കുന്നത് ദുർഗരം ചൗധരിയും നീൽ ചൗധരിയും ചേർന്നാണ്. ചിത്രം സംവിധാനം ചെയ്യുന്നത് ആർ കണ്ണനാണ്.
2021 വൻ വിജയമായി തീർന്ന ചിത്രം ഗ്രേറ്റ് ഇന്ത്യൻ കിച്ചണിന്റെ തമിഴ് പതിപ്പിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. ചിത്രത്തിൽ നിമിഷയ്ക്ക് പകരം എത്തുന്നത് ഐശ്വര്യ രാജേഷാണ്. ചിത്രത്തിന്റെ ട്രെയ്‌ലർ തന്നെ പ്രേക്ഷകരിൽ പ്രതീക്ഷ നല്കിയിരിക്കുകയാണ്. . ചിത്രം സംവിധാനം ചെയ്യുന്നത് ആർ കണ്ണനാണ്. ചിത്രം നിർമ്മിക്കുന്നത് ദുർഗരം ചൗധരിയും നീൽ ചൗധരിയും ചേർന്നാണ്. 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണി'ന്റെ തെലുങ്ക് റീമേയ്ക്ക് അവകാശവും സ്വന്തംമാക്കിയിരിക്കുന്നത് സംവിധായകൻ ആർ കണ്ണൻ തന്നെയാണ്.
ഗ്രേറ്റ് ഇന്ത്യൻ കിച്ചണിന് നിരവധി നിരൂപക പ്രശംസയാണ് ലഭിച്ചത്. ബിബിസിയും വോഗുമടക്കമുള്ള അന്തരാഷ്ട്ര മാധ്യമങ്ങൾ ചിത്രത്തെ പ്രകീർത്തിച്ചിരുന്നു. ചിത്രം സംവിധാനം ചെയ്തത് ജിയോ ബേബി ആയിരുന്നു. ചിത്രം കൈകാര്യം ചെയ്തിരിക്കുന്ന വിഷയവും അതോടൊപ്പം അതിന്റെ അവതരണ ശൈലിയുമായിരുന്നു സിനിമയ്ക്ക് വളരെ അധികം പ്രേക്ഷക പ്രശംസ നേടി എടുക്കാൻ സാധിച്ചത്.
ലോക്ഡൗണിന്റെ സമയത്ത് ചെറിയ ചുറ്റുപാടിൽ വലിയ താരാരവങ്ങൾ ഇല്ലാതെ ചിത്രീകരിച്ച ചിത്രമായിരുന്നു ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ. ശബരിമല വിഷയവും ആചരസംരക്ഷണവും തുടങ്ങിയ വിഷയങ്ങളുടെ പരാമർശം പ്രശംസയ്ക്കൊപ്പം വിവാദവും ചിത്രത്തിന് മേലെ വന്നിരുന്നു. ചിത്രം പൂർത്തീകരിച്ച് പല ഒടിടി പ്ലാറ്റ്ഫോമുകളെയും സമീപിച്ചപ്പോൾ ഒഴിഞ്ഞുമാറിയെന്ന് ഒടുവിലാണ് നീംസ്ട്രീം ചിത്രത്തിന്റെ റിലീസ് ഏറ്റെടുക്കാൻ തയ്യറായതെന്ന് ചിത്രത്തിന്റെ സംവിധായകൻ ജിയോ ബേബി ചടങ്ങിൽ പറഞ്ഞിരുന്നു. പിന്നീട് ചിത്രത്തിന് വളരെ അധികം നിരൂപക പ്രശംസ ലഭിച്ചപ്പോൾ ആമസോൺ പ്രൈമിലും ചിത്രം സംപ്രേഷണം ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...