രാം ചരൺ അടുത്തിടെ തന്റെ പ്രൊഡക്ഷൻ ബാനർ 'വി മെഗാ പിക്‌ചേഴ്‌സ്' പ്രഖ്യാപിച്ചിരുന്നു. സുഹൃത്ത് വിക്രം റെഡ്ഡിയുടെ യുവി ക്രിയേഷൻസുമായി സഹകരിച്ചായിരുന്നു പുതിയ ബാനർ പ്രഖ്യാപിച്ചത്. കശ്മീർ ഫയൽഡ്, കാർത്തികേയ 2 തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ നൽകിയ അഭിഷേക് അഗർവാൾ ആർട്‌സുമായി സഹകരിച്ച് വി മെഗാ പിക്‌ചേഴ്‌സ് പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇരുവരും സഹകരിച്ചുള്ള ആദ്യ ചിത്രത്തിന്റെ ടൈറ്റിൽ പുരത്തിവിട്ടിരിക്കുകയാണ്. "ദി ഇന്ത്യ ഹൗസ്" എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ വൻ താരനിരയും മികച്ച അണിയറപ്രവർത്തകരും പ്രവർത്തിക്കുമെന്നാണ് റിപ്പോർട്ട്. നവാഗതനായ രാം വംസി കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിഖിൽ സിദ്ധാർത്ഥ, അനുപം ഖേർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.


ALSO READ: Ram Charan: രാം ചരണിന്റെ വി മെഗാ പിക്‌ചേഴ്‌സ് അഭിഷേക് അഗർവാൾ ആർട്‌സുമായി സഹകരിക്കുന്നു; ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ


രാം ചരണിന്റെ വി മെഗാ പിക്ചേഴ്‌സ്, അഭിഷേക് അഗർവാൾ ആർട്‌സ് എന്നിവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയാണ്‌ മോഷൻ വീഡിയോ റിലീസ് ചെയ്തത്. ലണ്ടനിലെ പ്രി ഇൻഡിപെൻഡൻസ് സമയത്ത് നടക്കുന്ന കഥ പറയുന്ന ചിത്രത്തിൽ ഇന്ത്യ ഹൗസിൽ നടക്കുന്ന ഒരു പ്രണയ കഥയാണ് സംസാരിക്കുന്നത്.


അഭിഷേക് അഗർവാളിന്റെ ഉടമസ്ഥതയിലുള്ള പ്രൊഡക്ഷൻ ബാനർ വമ്പൻ പ്രോജക്ടുകൾ അണിയറയിൽ ഒരുക്കുകയാണ്. 'വി മെഗാ പിക്ചേഴ്സുമായി' സഹകരിക്കുമ്പോൾ പ്രേക്ഷകർക്ക് ഏറ്റവും മികച്ച സിനിമാനുഭവം നൽകുക എന്നതാണ് ലക്ഷ്യമെന്ന് നിർമാതാക്കൾ പറയുന്നു. വി മെഗാ പിക്‌ചേഴ്‌സിന്റെയും അഭിഷേക് അഗർവാൾ ആർട്‌സിന്റെയും പ്രോജക്ട് സിനിമ മേഖലയിൽ വൻ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.