പ്രധാനമന്ത്രി നരേന്ദ്രമോദി മുതല്‍ കേരളത്തിൽ  കെ.സുരേന്ദ്രന്‍ വരെ  കാണാന്‍ ആഹ്വാനം ചെയ്യുകയും ചെയ്ത  സിനിമ കശ്മീർ ഫയൽസ് എന്ത്കൊണ്ട് വീണ്ടും ചർച്ചാ വിഷയമാകുന്നു? ഇസ്രയേലി സിനിമാ സംവിധായകനും ജൂറി ചെയര്‍പേഴ്സണുമായ നദാവ് ലാപിഡ് കശ്മീര്‍ ഫയല്‍സിനെ പരസ്യമായി വിമര്‍ശിച്ചത് 53ാമത് ഗോവൻ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയുടെ സമാപനച്ചടങ്ങില്‍ വെച്ചായിരുന്നു .കലാപരമായ മൂല്യങ്ങളൊന്നുമില്ലാത്ത ചിത്രം പ്രൊപഗണ്ട മാത്രമാണെന്നും മേളയിലെ മത്സരവിഭാഗത്തിലേക്ക് ഈ ചിത്രത്തെ ഒരിക്കലും പരിഗണിക്കാന്‍ പാടില്ലായിരുന്നുവെന്നുമാണ്  നദാവ് ലാപിഡ് പറഞ്ഞത്.കേന്ദ്ര വാര്‍ത്താ വിനിമയ പ്രക്ഷേപണ   മന്ത്രി അനുരാഗ് ഠാക്കൂര്‍ ഉൾപ്പെടെയുള്ളവര്‍ വേദിയിലിരിക്കെയാണ് നദാവ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.അതേസമയം ഈ വിവാദത്തില്‍ പ്രതികരണവുമായി ഇന്ത്യയിലെ ഇസ്രയേല്‍ അംബാസിഡര്‍ നഓര്‍ ഗിലോണ്‍ രംഗത്ത് വന്നു. ജൂറി അധ്യക്ഷ പദവി നദാവ് ലാപിഡ് ദുരുപയോഗിച്ചുവെന്നാണ് നഓര്‍ ഗിലോണ്‍ പറയുന്നത്.തന്റെ പരാമര്‍ശങ്ങളില്‍ നദാവ് ലാപിഡ് സ്വയം ലജ്ജിക്കണമെന്നും, ഇന്ത്യ - ഇസ്രയേല്‍ ബന്ധത്തിന് ഈ പരാമര്‍ശം വരുത്തിയ നാണക്കേട് അതിജീവിക്കുമെന്നും ഗിലോണ്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു.  


COMMERCIAL BREAK
SCROLL TO CONTINUE READING


സാധാരണയായി മതവികാരം വ്രണപ്പെട്ടു, സിനിമ നിരോധിക്കണം, ബഹിഷ്‌കരിക്കണം തുടങ്ങിയ വാദങ്ങൾ നടത്തുന്ന സംഘ്പരിവാര്‍ ആദ്യമായി കാണണമെന്ന് പറഞ്ഞ സിനിമ കശ്മീർ ഫയൽസാണ്.ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ചിത്രത്തിന് ടാക്‌സ് ഇളവുകള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അവധികള്‍ ഒക്കെ നൽകുകയും ചെയ്തു. പ്രൊപ്പഗാന്റയല്ലെങ്കിൽ എന്തുകൊണ്ട് 'കശ്മീര്‍ ഫയല്‍സ്' സംഘപരിവാർ ഇത്രയധികം പിന്തുണച്ചു എന്നും സോഷ്യൽ മീഡിയ തിരക്കുന്നു. ഈ വർഷം മാർച്ച് 11 നാണ് വിവേക് അ​ഗ്നിഹോത്രി സംവിധാനം ചെയ്ത ചിത്രം കശ്മീർ ഫയൽസ്  റിലീസാകുന്നത് .കശ്‍മീരി പണ്ഡിറ്റുകളുടെ പലായനത്തിന്‍റെ കഥ പറഞ്ഞ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. എന്നാൽ അതിലേറെ വിമർശനവും നേരിടേണ്ടി വന്നു.1990 ലെ കശ്മീർ കലാപത്തിൽ തന്റെ കശ്മീരി ഹിന്ദു മാതാപിതാക്കൾ കൊല്ലപ്പെട്ടുവെന്ന് അറിയുന്ന ഒരു യൂണിവേഴ്സിറ്റി വിദ്യാർത്ഥിയുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രം ഇറങ്ങിയത് മുതൽ വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയത്. ഇപ്പോൾ വീണ്ടും കശ്മീർ ഫയൽസ് വാർത്തകളിൽ ഇടം നേടുകയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.