വിവാദ ചിത്രം ദി കേരള സ്റ്റോറിയുടെ തമിഴ്നാട്ടിലെ പ്രദര്‍ശനം അവസാനിപ്പിച്ചു. തമിഴ്നാട് മള്‍ട്ടിപ്ലെക്സ് അസോസിയേഷന്‍റെ തീരുമാനപ്രകാരമാണ് പ്രദർശനം അവസാനിപ്പിച്ചത്. ക്രമസാധാന പ്രശ്നങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം. കൂടാതെ ചിത്രം കാണാന്‍ കാര്യമായി പ്രേക്ഷകര്‍ എത്തുന്നില്ലെന്ന വസ്തുത കൂടി പരിഗണിച്ച് അസോസിയേഷന്‍ തീരുമാനമെടുക്കുകയായിരുന്നു. തമിഴ്നാട്ടിലെ സിം​ഗിൾ സ്ക്രീനുകളിൽ വെള്ളിയാഴ്ച പ്രദർശനം നടത്തിയിരുന്നെങ്കിലും പിന്നീട് സിംഗിള്‍ സ്ക്രീന്‍ തിയറ്ററുകളും പ്രദർശനത്തിൽ നിന്ന് പിന്മാറിയിരുന്നു. തുടർന്നാണ് മൾട്ടിപ്ലക്സുകളും പിന്മാറിയത്. ഇതോടെ തമിഴ്നാട്ടിൽ ഇനി ദി കേരള സ്റ്റോറിക്ക് പ്രദര്‍ശനം ഉണ്ടായിരിക്കില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

വെള്ളിയാഴ്ചയാണ് ചിത്രം റിലീസ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. അന്നേ ദിവസം നാം തമിഴര്‍ കക്ഷി, തമിഴ്നാട് മുസ്‍ലിം മുന്നേട്ര കഴകം, എസ്‍ഡിപിഐ എന്നീ സംഘടനകളുടെ പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ചുകള്‍ നടത്തിയിരുന്നു. വലിയ പോലീസ് കാവൽ തിയേറ്ററുകൾക്ക് മുന്നിലും ഏർപ്പെടുത്തിയിരുന്നു. കാണാൻ എത്തിയവരെ വിശദമായ പരിശോധനയ്ക്ക് ശേഷമാണ് തിയേറ്ററിനുള്ളിലേക്ക് പ്രവേശിപ്പിച്ചത്. പ്രതിഷേധമുണ്ടാക്കിയ നിരവധി പേരെ അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.


Also Read: Janaki Jaane: പേടിക്കാരി ജാനകിക്ക് കൂട്ടായി ഉണ്ണി; ചിരിപ്പിച്ച് 'ജാനകി ജാനെ' ട്രെയിലർ


 


ചിത്രം ആദ്യ ദിവസം 8.03 കോടി രൂപ നെറ്റ് കളക്ഷൻ ഇന്ത്യയിൽ നിന്ന് മാത്രം സ്വന്തമാക്കി എന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റായ തരൺ ആദർശ് തന്റെ സാമൂഹിക മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. ബോളിവുഡിലെ ഈ വര്‍ഷത്തെ പല വമ്പൻ റിലീസുകളെക്കാൾ വളരെ മുകളിലാണ് കേരള സ്റ്റോറീസിന്റെ കളക്ഷൻ എന്നത് വളരെ ശ്രദ്ധേയമാണ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾ