ന്യൂ ഡൽഹി : കഴിഞ്ഞ ദിവസമാണ് സംവിധായകൻ വിപുൽ അമൃത്ലാൽ ഒരുക്കുന്ന ദ് കേരള സ്റ്റോറിയുടെ ടീസർ അണിയറ പ്രവർത്തകർ പുറത്ത് വിടുന്നത്. ഐഎസ്ഐഎസിൽ പ്രവർത്തിക്കുന്നതിന് വേണ്ടി പെൺകുട്ടികളെ നിർബന്ധിച്ച് മതം മാറ്റുന്ന വിഷയത്തെ കുറിച്ചാണ് ദ് കേരള സ്റ്റോറിയിലൂടെ അണിയറ പ്രവർത്തകർ ചിത്രത്തിലൂടെ പറയാൻ ശ്രമിക്കുന്നത്. അദാ ശർമ അവതരിപ്പിക്കുന്ന കഥാപാത്രം താൻ ഒരു ഹിന്ദു യുവതിയാണെന്നും തന്നെ നിർബന്ധിച്ച് മതം മാറ്റി ഐഎസ്ഐഎസ് തീവ്രവാദിയാക്കി മാറ്റിയെന്ന് പറയുന്ന ടീസറാണ് അണിയറ പ്രവർത്തകർ പങ്കുവച്ചത്. തന്നെ പോലെ 32,000 സ്ത്രീകൾ ഇത്തരത്തിൽ കേരളത്തിൽ നിന്നും തീവ്രവാദത്തിലേക്കെത്തി ചേർന്നിട്ടുണ്ടെന്നാണ് അദ അവതരിപ്പിക്കുന്ന കഥാപാത്രം ടീസറിൽ പറയുന്നത്. 



COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ ട്വിറ്ററിൽ ഇത് സംബന്ധിച്ച് കടുത്ത വാദപ്രതിവാദങ്ങളാണ് നടക്കുന്നത്. 32000 പേരെന്ന് കണക്കിനെ ചൊല്ലിയാണ് ചർച്ചകൾ പുരോഗമിക്കുന്നത്. ചിലർ 32,000 പേരെന്ന് കണക്ക് ഉയർത്തി കാണിച്ച് കേരളത്തെ കുറ്റുപ്പെടുത്തുമ്പോൾ മറ്റ് ചിലർ അത് പെരുപ്പിച്ച് മാത്രം കണിക്കുകയാണെന്ന് അഭിപ്രായപ്പെട്ടു. വിവേക് അഗ്നിഹോത്രി വിപുൽ അമൃത്ലാലിനെ പോലെയുള്ള സംവിധായകരാണ് ബോളിവുഡിന് വേണ്ടതെന്നും ചിലർ അഭിപ്രായമായി ട്വിറ്ററിൽ കുറിച്ചു. 






ALSO READ : The Kerala Story: വീട്ടിൽ മടങ്ങിയെത്താത്ത 32,000 പെണ്‍കുട്ടികളുടെ കഥ..!! 'ദ കേരള സ്റ്റോറി'യുടെ ഞെട്ടിക്കുന്ന ടീസർ പുറത്ത്



എന്നാൽ മലയാളിയായ രാഹുൽ ഈശ്വർ ഈ ചിത്രത്തിനെതിരെ ശക്തമായി ആഞ്ഞടിച്ചുകൊണ്ട് രംഗത്തെത്തി. 32,000 എന്ന കണക്ക് കാട്ടി പെരുപ്പിച്ച് കാണിക്കുകയാണെന്ന് രാഹുൽ ട്വിറ്ററിൽ കുറിച്ചു. ഏകദേശം 100 പേരെങ്കിലും കേരളത്തിൽ നിന്നും ഇത്തരത്തിൽ പോയി കാണും, എന്നാൽ 32,000 എന്ന് പറയുന്നത് ഒരു വലിയ നുണയാണെന്ന് രാഹുൽ തന്റെ ട്വിറ്ററിൽ കുറിച്ചു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.