The Lord of the Rings- The Rings of Power: ലോര്‍ഡ് ഓഫ് ദി റിങ്‌സില്‍ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി അതായിരുന്നു! പ്രിന്‍സ് ദുരിന്‍ പറയുന്നു...
The Lord of the Rings- The Rings of Power: മിഡില്‍ എര്‍ത്തിലെ ഏറ്റവും ശക്തരായ ദമ്പതികള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നവരാണ് പ്രിൻസ് ദുരിൻ നാലാമനും ദീസയും.
ലോര്‍ഡ് ഓഫ് ദി റിങ്‌സ് രണ്ടാം സീസണ്‍ പുറത്തിറങ്ങിയതോടെ ആരാധകര്‍ ആവേശത്തിലാണ്. മിഡില്‍ എര്‍ത്തിന്റെ കഥപറയുന്ന സീരീസ് ആമസോണ്‍ പ്രൈമില്‍ ആണ് സ്ട്രീം ചെയ്യുന്നത്. പ്രേക്ഷകരെ ആകാംക്ഷയുടേയും ആസ്വാദനത്തിന്റേയും തലങ്ങളിലേക്ക് കൊണ്ടുപോകുന്ന സീരീസിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
ലോര്‍ഡ് ഓഫ് ദി റിങ്‌സ്- ദി റിങ്‌സ് ഓഫ് പവറിലെ പ്രധാന കഥാപാത്രങ്ങളില്‍ രണ്ട് പേര്‍ ആണ് സീ മലയാളത്തോടൊപ്പം അനുഭവങ്ങള്‍ പങ്കുവച്ചത്. പ്രിന്‍സ് ദുരിന്‍ നാലാമന്‍ ആയി വേഷമിട്ട ഒവെയ്ൻ ആര്‍തറും പ്രിന്‍സസ് ദീസ ആയി വേഷമിട്ട സോഫിയ നോംവെറ്റയും. മിഡില്‍ എര്‍ത്തിലെ ഏറ്റവും ശക്തരായ ദമ്പതികള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നവരാണ് ഇവര്‍.
1. സോഫിയ, ലോര്‍ഡ് ഓഫ് ദി റിങ്‌സില്‍ നിങ്ങളുടെ കഥാപാത്രം ഏറെ കൗതുകകരമാണ്. രണ്ടാം സീസണില്‍ നിങ്ങള്‍ അതിനെ എങ്ങനെയാണ് കാണുന്നത്?
ഒന്നാം ഭാഗത്തില്‍ തന്നെ ദീസ എന്ന കഥാപാത്രം ഏറെ ശക്തമായിരുന്നു. പ്രിന്‍സ് ദുരിന്‍ നാലാമന് എല്ലാവിധ പിന്തുണയും നല്‍കുന്ന ശക്തമായ കഥാപാത്രം. അത് തന്നെ ഏറെ എക്‌സൈറ്റിങ് ആയിരുന്നു. രണ്ടാം ഭാഗത്തിലെത്തുമ്പോള്‍ ദീശ കൂടുതല്‍ ശക്തമായ കഥാപാത്രമാണ്. പ്രതിസന്ധിഘട്ടങ്ങളില്‍ പതറാതെ പൊരുതി മുന്നേറുന്നുണ്ട് രണ്ടാം ഭാഗത്തില്‍ ദീസ. പ്രിന്‍സ് ദുരിന്‍ നാലാമന് ഒപ്പം നിന്നുകൊണ്ട് തന്നെ ദീശയ്ക്ക് അവരുടെ ജനങ്ങളെ സംരക്ഷിക്കേണ്ടതുണ്ട്.
2. ഒവെയ്ന്‍, ആദ്യ ഭാഗത്ത് നിന്ന് താങ്കളുടെ കഥാപാത്രം എങ്ങനെയാണ് രണ്ടാം ഭാഗത്തില്‍ കൂടുതല്‍ വികസിക്കുന്നത്?
ഒന്നാം ഭാഗത്തിന്റെ അവസാനത്തില്‍ പ്രിന്‍സ് ദുരിന്‍ തന്റെ പിതാവിനാലും രാജാവിനാലും എല്ലാം നിരസിക്കപ്പെടുകയായിരുന്നല്ലോ. ഈ പ്രതിസന്ധികളെല്ലാം മറികടക്കാന്‍ വേണ്ടി ശ്രമിക്കുന്ന പ്രിന്‍സ് ദുരിനെ ആണ് രണ്ടാം ഭാഗത്തില്‍ കാണുക. ആ പ്രതിസന്ധികളെ തരണം ചെയ്യുന്ന ദുരിനേയും നിങ്ങള്‍ക്ക് കാണാം. ബുദ്ധിമുട്ടേറിയ ഒരുപാട് തീരുമാനങ്ങളും എടുക്കേണ്ടി വരുന്നുണ്ട്.
3. ലോര്‍ഡ് ഓഫ് റിങ്‌സ് എന്നത് ചരിത്രവുമായും സംസ്‌കാരവുമായും എല്ലാം അഗാധമായി ബന്ധപ്പെടുത്തപ്പെടുന്ന ഒന്നാണ്. അങ്ങനെയൊന്നില്‍ ദീസ എന്ന കഥാപാത്രത്തെ പുതിയ തലമുറയ്ക്ക് എളുപ്പത്തില്‍ ബന്ധപ്പെടുത്താവുന്ന രീതിയില്‍ എങ്ങനെയാണ് സോഫിയ അവതരിപ്പിച്ചത്?
അതില്‍ ഏറ്റവും പ്രധാനം അതിന്റെ രചന തന്നെയാണ്. അസാധ്യം എന്ന് വിശേഷിപ്പിക്കാവുന്നതാണത്. ലോര്‍ഡ് ഓഫ് ദി റിങ്‌സിന്റെ ആധികാരികത, അതിന്റെ കഥാഗതി തന്നെയാണ്. ഓണ്‍സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും ഒരുമിച്ച് പ്രവര്‍ത്തിച്ചാണ് ദീസയെ കൂടുതല്‍ മികവുറ്റതാക്കാന്‍ ശ്രമിച്ചിട്ടുള്ളത്.
4. മിഡില്‍ എര്‍ത്തിലെ ഏറ്റവും ശക്തരായ ദമ്പതിമാരാണ് പ്രിന്‍സ് ദുരിനും ദീസയും. എങ്ങനെയാണ് അതിന്റെ ഒരു ഓണ്‍ സ്‌ക്രീന്‍ കെമിസ്ട്രി വികസിപ്പിച്ചെടുത്തത്?
ഒവെയ്ന്‍: ചിത്രീകരണം തുടങ്ങി രണ്ടാമത്തെ ആഴ്ചയില്‍ ആണ് ഞങ്ങള്‍ ന്യൂസിലാന്‍ഡില്‍ വച്ച് ആദ്യം കാണുന്നത്. അന്ന് മുതലേ ഞങ്ങള്‍ക്കിടയില്‍ ആ ഒരു കെമിസ്ട്രി രൂപപ്പെട്ടുവന്നിട്ടുണ്ട്. സോഫിയ ഒരു മികച്ച സ്ത്രീ ആണ്. ചിത്രീകരണം തുടങ്ങുമ്പോഴേക്കും ഞങ്ങള്‍ പരസ്പരം കഥാപാത്രങ്ങളുടെ കാര്യത്തില്‍ സഹകരിക്കാന്‍ തുടങ്ങിയിരുന്നു. ചില സമയത്ത് സോഫിയ യഥാര്‍ത്ഥത്തില്‍ എന്നെ വിവാഹം കഴിച്ചു എന്നൊക്കെ ധരിച്ച് പലതും എന്നൊക്കൊണ്ട് ചെയ്യിക്കാറുണ്ടായിരുന്നു.
5. ചിത്രീകരണത്തില്‍ ഏതെങ്കിലും തരത്തിലുള്ള വെല്ലുവിളികള്‍ നേരിട്ടിരുന്നോ?
ഒവെയ്ന്‍: ഞാന്‍ ഇക്കാര്യത്തില്‍ നുണപറയാന്‍ ആഗ്രഹിക്കുന്നില്ല. ഒരുപാട് പ്രതിസന്ധികളുണ്ടായിരുന്നു. ഏറ്റവും പ്രധാനം കോസ്റ്റിയൂംസ് തന്നെ ആയിരുന്നു. മുഴുവന്‍ സമയവും ആ കാലഘട്ടത്തിലെ വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ട് നില്‍ക്കുക എന്നത് നല്ല ബുദ്ധിമുട്ടായിരുന്നു. ഒരു പുതിയ അച്ചടക്കം ശീലിക്കേണ്ടി വന്നു.
സോഫിയ: പ്രതിസന്ധികള്‍ ഒക്കെ ഉണ്ടായിരുന്നെങ്കിലും ഞാന്‍ അതെല്ലാം ആസ്വദിക്കുകയായിരുന്നു. അതില്‍ ഞാന്‍ അഭിമാനിക്കുകയും ചെയ്യുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.