ക്യാമറയ്ക്ക് മുന്നിൽ നായകനായി അഭിനയിക്കുന്ന മകൻ. ക്യാമറയ്ക്ക് പിന്നിൽ ആക്ഷനും കട്ടും പറഞ്ഞ് അച്ഛനും അമ്മയും. അപൂർവ്വ കാഴ്ച്ചയുടെ വിസ്മയമൊരുക്കി "ദി മിസ്റ്റേക്കർ ഹൂ?" എന്ന സസ്പെൻസ് ഹൊറർ ത്രില്ലർ ചിത്രം ഒരുങ്ങി. മായ ശിവയും ശിവ നായരുമാണ് ആ മാതാപിതാക്കൾ. മകൻ ആദിത്യദേവാണ് ചിത്രത്തിലെ ഹീറോ.


COMMERCIAL BREAK
SCROLL TO CONTINUE READING

മായ ശിവ സംവിധാനം ചെയ്ത ഥൻ, മെയ്ഡ് ഇൻ ട്രിവാൻഡ്രം തുടങ്ങിയ ചിത്രങ്ങളിലെ നായക വേഷം അവതരിപ്പിച്ചതും മകൻ ആദിത്യദേവ് ആയിരുന്നു. ചിത്രത്തിന് പിന്നിലെ പ്രധാന സാങ്കേതിക കാര്യങ്ങളെല്ലാം അച്ഛനും അമ്മയും മകനും കൈകാര്യം ചെയ്യുന്നുവെന്ന സവിശേഷതയുമുണ്ട് ഈ ചിത്രത്തിന്.


തന്റെ കുടുംബത്തിന്റെ തകർച്ചയ്ക്ക് കാരണക്കാരായവരോട് പകരം ചോദിക്കാൻ ഇറങ്ങിത്തിരിക്കുന്ന നായകൻ. ആ യാത്രയിൽ അയാൾക്ക് നേരിടേണ്ടി വരുന്ന സങ്കീർണ്ണമായ പ്രശ്നങ്ങളും തുടർന്നുണ്ടാകുന്ന മാനസിക സംഘർഷങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കി.


ALSO READ: മാടശ്ശേരി മനയുടെ ഇതിഹാസ കഥയുമായി കെടാവിളക്ക്; ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു


ചിത്രത്തിൽ ആദിത്യദേവിനെ കൂടാതെ ദയ, ആര്യ, അഡ്വ. രാജീവ് കുളിക്കിലേരി, ശ്രീലത, രമണി, രേശ്മ, ക്രിസ്റ്റീന, ജയ, രാമവർമ്മ, ബിപിൻ, ബിജു, വിനീഷ്, മണിയൻ ശ്രീവരാഹം, സുബ്രമണി എന്നിവരും അഭിനയിക്കുന്നു. ചിത്രത്തിന്റെ സാങ്കേതിക പ്രവർത്തനങ്ങളെല്ലാം മായ ശിവയും ശിവ നായരും ആദിത്യദേവും ചേർന്നാണ് ചെയ്തിരിക്കുന്നത്. പിആർഒ- അജയ് തുണ്ടത്തിൽ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.