ചെന്നൈ: കെ.ടി കുഞ്ഞുമോന്‍ നിര്‍മ്മിക്കുന്ന ജെന്റില്‍മാന്‍ 2 എന്ന ചിത്രത്തിന് തുടക്കം. ചെന്നൈയിലെ രാജാ മുത്തയ്യ ഹാളിൽ ചിത്രത്തിന്റെ ലോഞ്ചിം​ഗും പൂജയും നടന്നു. ഓസ്‌കർ ജേതാവായ സംഗീത സംവിധായകൻ എം.എം കീരവാണിയെ ചടങ്ങിൽ ആദരിച്ചു. സൗത്ത് ഇന്ത്യന്‍ ഫിലിം ചേമ്പര്‍ പ്രസിഡന്റ് രവി കൊട്ടാരക്കര, പി. വാസു, ലൈക്ക തമിഴ് കുമാരന്‍, പ്രൊഡ്യൂസര്‍ കെ. രാജന്‍, തമിഴ് തിരൈപ്പട ഇസൈ അമൈപലാര്‍ സംഘതലൈവര്‍ ഇസൈയമൈപലാര്‍ ധീന, സംവിധയകന്‍ എ. ഗോകുല്‍ കൃഷ്ണ, നടന്‍ സുമന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

വിഷ്ണു വർദ്ധന്റെ മുൻ അസോസിയേറ്റ് ആയിരുന്ന എ. ഗോകുൽ കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രമാണ് ' ജെന്റിൽമാൻ 2'. തമിഴ് ചിത്രമായ 'നാൻ സിഗപ്പു മനിതൻ' നടൻ ചേതൻ ചീനുവിനൊപ്പം നയൻതാര ചക്രവർത്തി, പ്രിയ ലാൽ എന്നിവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുമന്‍, ദതോ രാധാരവി, ശ്രീരജനി, സിതാര, സുധാറാണി, സത്യപ്രിയ, കാളി വെങ്കട്, മുനീഷ് രാജ, ബദവ ഗോപി, പ്രേം കുമാര്‍, ജോര്‍ജ് വിജയ് പ്രാചി ടെക്ലോണ്‍ (മുന്‍ ഇന്ത്യന്‍ ബാസ്‌കറ്റ് ബോള്‍ ടീം ക്യാപ്റ്റന്‍) എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.



ALSO READ: ഒരേ സമയം പുലിയും പൂമ്പാറ്റയുമായി ഒരാൾ; ദുരൂഹത നിറച്ച് 'പുലിമട' ടീസർ


1993ൽ ശങ്കർ സംവിധാനം ചെയ്ത 'ജെന്റിൽമാൻ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം താൻ നിർമ്മിക്കുമെന്ന് 90കളിലെ പ്രശസ്ത ചലച്ചിത്ര നിർമ്മാതാവായ കെ.ടി കുഞ്ഞുമോൻ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. 'ബാഹുബലി', 'ആർആർആർ' തുടങ്ങിയ വമ്പൻ ചിത്രങ്ങൾക്ക് സം​ഗീതം ഒരുക്കിയ കീരവാണിയാണ് തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യുന്ന ജെന്റിൽമാൻ 2ന്റെ സം​ഗീതവും ഒരുക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


ഡിഒപി - അജയന്‍ വിന്‍സെന്റ്, കലാസംവിധാനം - തോട്ട തരണി, എഡിറ്റര്‍ സതീഷ് സൂര്യ, സ്റ്റണ്ട് ഡയറക്ടര്‍ - ദിനേശ് കാശി, സൗണ്ട് ഡിസൈനര്‍ - തപസ് നായക്, കോസ്റ്റിയൂം ഡിസൈനര്‍ - പൂര്‍ണിമ രാമസ്വാമി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.