സൈനു  ചാവക്കാടന്റെ പോയിന്റ് റേഞ്ച് എന്ന  ചിത്രത്തിന്റെ ഷൂട്ടിങ് പോണ്ടിച്ചേരിയില്‍ പൂർത്തിയായി.ഡിഎം പ്രൊഡക്ഷൻ ഹൗസിന്റെ  ബാനറില്‍ ഷിജി മുഹമ്മദും തിയ്യാമ്മ പ്രൊഡക്ഷൻസും ചേർന്നു നിര്‍മ്മിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രമായ പോയിന്റ് റേഞ്ച് മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായിട്ടാണ് റിലീസിനൊരുങ്ങുന്നത്.കോഴിക്കോട് ,പോണ്ടിച്ചേരി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം നടന്നത്. സഹ നിര്‍മ്മാണം സുധീർ 3D ക്രാഫ്റ്റ് ആണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ശരത്ത് അപ്പാനി, റിയാസ്ഖാൻ, ഹരീഷ് പേരടി, ചാർമിള,മുഹമ്മദ് ഷാരിക്, സനൽ അമാൻ, ഷഫീക് റഹിമാൻ , ജോയി ജോൺ ആന്റണി,ആരോൾ ഡി ഷങ്കർ, രാജേഷ് ശര്‍മ,അരിസ്റ്റോ സുരേഷ്, ബിജു കരിയിൽ ( ഗാവൻ റോയ്), പ്രേംകുമാര്‍ വെഞ്ഞാറമൂട്, ഡയാന ഹമീദ്,സുമി സെൻ , ഫെസ്സി പ്രജീഷ്   തുടങ്ങി മലയാളത്തിലേയും തമിഴിലേയും പ്രമുഖ താരങ്ങളും സിനിമയിലുണ്ട്.


മിഥുൻ സുബ്രൻ എഴുതിയ കഥയ്ക്ക്  ബോണി അസ്സനാർ ആണ് തിരക്കഥ രചിച്ചിരിക്കുന്നത്.ടോൺസ് അലക്സാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും ചിത്രസംയോജനവും നിർവഹിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾ എഴുതിയിരിക്കുന്നത് ഫ്രാൻസിസ് ജിജോയും, അജയ് ഗോപാലും , അജു സാജനും ചേർന്നാണ്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.