കെ.എസ്.എഫ്.ഡി.സി. നിർമ്മിച്ച് മാധ്യമപ്രവർത്തകനായ വി.എസ്.സനോജ് കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയായ അരികിന്റെ ചിത്രീകരണം പൂ‍‍ർത്തിയായി. ഒന്നര കോടി ബജറ്റിലാണ് കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ഈ ചിത്രം നിർമ്മിക്കുന്നത്. കൊല്ലങ്കോട്, ലഖ്നൗ എന്നിവിടങ്ങളിലായി 26 ദിവസമായിരുന്നു ഷൂട്ടിങ്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ പുരോഗമിക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇർഷാദ്, സെന്തിൽ കൃഷ്ണ, ധന്യ അനന്യ, ശാന്തി ബാലചന്ദ്രൻ, റോണി ഡേവിഡ് രാജ്, സിജി പ്രദീപ്, ആർ.ജെ.മുരുകൻ, ഹരീഷ് പേങ്ങൻ, അഞ്ജലി, യൂനസ്, ഭാനു പ്രതാപ്, ഭൂപേന്ദ്ര ചൗഹാൻ, അർച്ചന പത്മിനി, ഡാവിഞ്ചി, പ്രശോഭ്, അബു, പ്രതാപൻ , സതീശ് , ഊരാളി ഷാജി, സുധീഷ് കുമാർ, സക്കറിയ, നയന, സവിത, ഉത്തര, മല്ലു പി. ശേഖർ, ഫേവർ ഫ്രാൻസിസ്, സി.അനൂപ്, പി.കെ.ഭരതൻ, പോൾ ഡി, തുടങ്ങി സിനിമാ, നാടക രംഗത്തുള്ളവരും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. 


ALSO READ: ഉയരമില്ലായിരുന്നു,ദിലീപ് ചിത്രത്തിൽ ഓഡിഷൻ കിട്ടിയില്ല; കരഞ്ഞ് മടങ്ങിയ ആ കുട്ടി ഇന്ന് പാൻ ഇന്ത്യ സ്റ്റാറാണ്


തിരക്കഥ, സംഭാഷണം - വി.എസ്.സനോജ്, ജോബി വർഗീസ്, ഛായാഗ്രഹണം- മനേഷ് മാധവൻ, എഡിറ്റിങ്- പ്രവീൺ മംഗലത്ത്, പശ്ചാത്തല സംഗീതം - ബിജിബാൽ, കലാസംവിധാനം-ഗോകുൽദാസ്, ശബ്ദമിശ്രണം- രാധാകൃഷ്ണൻ എസ്., മേക്കപ്പ് ശ്രീജിത്ത്- ഗുരുവായൂർ, വസ്ത്രാലങ്കാരം- കുമാർ എടപ്പാൾ, പ്രൊ‍ഡക്ഷൻ കൺട്രോളർ - എസ്. മുരുഗൻ, ചീഫ് അസോ.ഡയറക്ടർ- ശ്രീഹരി ധർമ്മൻ, ഫസ്റ്റ് ലുക്ക് പോസ്റ്റർ ആന്റ് ടൈറ്റിൽ ഡിസൈൻ- അജയൻ ചാലിശ്ശേരി, കാസ്റ്റിങ് ഡയറക്ടർ- അബു വളയംകുളം, സ്റ്റിൽസ്-രോഹിത് കൃഷ്ണൻ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ