തനതായ അഭിനയ സിദ്ധി കൊണ്ടും വ്യത്യസ്തവും കാമ്പുള്ളതുമായ നിരവധി കഥാപാത്രങ്ങളിലൂടെയും മലയാളി പ്രേഷകൻ്റെ മനസ്സിൽ ഇടം നേടിയ വിജയരാഘവൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഔസേപ്പിൻ്റെ ഒസ്യത്ത് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പീരുമേട്ടിലും പരിസരങ്ങളിലുമായി പുരോഗമിക്കുന്നു. എൺപതുകാരനായ ഔസേപ്പ് എന്ന കഥാപാത്രത്തിലൂടെ വിജയരാഘവൻ വീണ്ടും അരങ്ങ് തകർക്കാനൊരുങ്ങുകയാണ് ഈ ചിത്രത്തിലൂടെ. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആഡ് ഫിലിമുകളിലൂടെ ഏറെ ശ്രദ്ധേയനായ ശരത്ചന്ദ്രനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. മെഗൂർ ഫിലിംസിൻ്റെ ബാനറിൽ എഡ്വേർഡ് ആൻ്റണി ഈ ചിത്രം നിർമ്മിക്കുന്നു. കാട് വെട്ടിപ്പിടിച്ചും, പണം പലിശയ്ക്ക് കൊടുത്തും വലിയ സമ്പത്തിൻ്റെ ഉടമയായെങ്കിലും ഇന്നും അറുപിശുക്കനാണ് ഔസേപ്പ്. മൂന്നാൺമക്കൾ. അവരൊക്കെ വലിയ പദവികളിൽ എത്തപ്പെട്ടവരാണെങ്കിലും  എല്ലാം തൻ്റെ നിയന്ത്രണത്തിൽ കൈയ്യടക്കി വെച്ചിരിക്കുന്നു. ഈ സാഹചര്യത്തിലാണ് തികച്ചും അപ്രതീക്ഷിതമായ ഒരു ദുരന്തം അരങ്ങേറുന്നത്. ഇത് കുടുംബത്തിൽ അശാന്തിയുടെ നിഴൽ പരത്താൻ കാരണമായി. അതിൻ്റെ സംഘർഷങ്ങളിലൂടെയാണ് പിന്നീട് ഈ ചിത്രത്തിൻ്റെ സഞ്ചാരം.


ALSO READ: പിന്നണി ഗായിക കോഴിക്കോട് പുഷ്പ അന്തരിച്ചു


ദിലീഷ് പോത്തൻ, കലാഭവൻ ഷാജോൺ, ഹേമന്ത് മേനോൻ എന്നിവരാണ് ഒസേപ്പിൻ്റെ മക്കളായി എത്തുന്നത്. ഇവരെല്ലാവരും ചേർന്ന് അഭിനയത്തിൻ്റെ മാറ്റുരക്കുന്ന നിരവധി മുഹൂർത്തങ്ങൾ ഈ ചിത്രത്തിലുണ്ട്. ലെന, ജോജി.കെ. ജോൺ, അപ്പുണ്ണി ശശി, ജയിംസ് എല്യാ, കനി കുസൃതി, സെറിൻ, ഷിഹാബ്, അഞ്ജലി കൃഷ്ണാ, സജാദ്, ബ്രൈറ്റ് ശ്രീരാഗ്, ചാരു ചന്ദന, ജോർഡി പൂഞ്ഞാർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഫസൽ ഹസ്സൻ്റേതാണ് തിരക്കഥ.


സംഗീതം - സുമേഷ് പരമേശ്വർ, ഛായാഗ്രഹണം - അരവിന്ദ് കണ്ണാബിരൻ, എഡിറ്റിംഗ് - ബി.അജിത് കുമാർ, പ്രൊഡക്ഷൻ ഡിസൈനർ - അർക്കൻ എസ്. കർമ്മ, മേക്കപ്പ് - നരസിംഹസ്വാമി, കോസ്റ്റ്യും - ഡിസൈൻ - അരുൺ മനോഹർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - കെ.ജെ. വിനയൻ, എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് - സ്ലീബാ വർഗീസ് &സുശീൽ തോമസ്, ലൊക്കേഷൻ മാനേജർ - നിക് സൻ കുട്ടിക്കാനം, പ്രൊഡക്ഷൻ മാനേജർ - ശിവപ്രസാദ്, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - പ്രതാപൻ കല്ലിയൂർ, പ്രൊഡക്ഷൻ കൺട്രോളർ - സിൻ ജോ ഒറ്റത്തൈക്കൽ. കുട്ടിക്കാനം, ഏലപ്പാറ, പീരുമേട്, കൊച്ചി ഭാഗങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും. പി ആർ ഒ - വാഴൂർ ജോസ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.