വിജയദശമി നാളിൽ പുത്തൻ സിനിമയുമായി അമൽ കെ.ജോബി. അമൽ കെ.ജോബി സംവിധാനം ചെയ്യുന്ന ഗുമസ്ഥൻ എന്ന ചിത്രത്തിന്റെ ചിത്രീകരണമാണ് കോട്ടയം കിടങ്ങൂരിൽ ആരംഭിച്ചത്. അണിയറ പ്രവർത്തകരും ബന്ധുമിത്രാദികളും, ചലച്ചിത പ്രവർത്തകരും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിൽ സംവിധായകൻ അമൽ.കെ.ജോബിയുടെ പിതാവ് ജോബി തോമസ് ആദ്യ ഭദ്രദീപം തെളിയിച്ചാണ് സിനിമയുടെ ഷൂട്ടിങ്ങിന്  ആരംഭം കുറിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

തുടർന്ന് നന്ദു പൊതുവാൾ സ്വിച്ചോൺൺ കർമ്മവും കുടമാളൂർ രാജാജി ഫസ്റ്റ് ക്ലാപ്പും നൽകിക്കൊണ്ട് ചിത്രീകരണവും ആരംഭിച്ചു. ജയ്സ് ജോസ് ആദ്യ ഷോട്ടിൽ അഭിനയിച്ചു. വർഷങ്ങളോളം നിയമജ്ഞന്മാരോടൊപ്പം പ്രവർത്തിച്ചു പോന്ന ഒരു ഗുമസ്ഥന്റെ കൗശലവും കൃതന്ത്രങ്ങളും പ്രമാദമായ ഒരു കേസ്സിനെ നിർണ്ണായകമായ വഴിത്തിരിവുകളിലേക്ക് നയിക്കുകയാണ് ഈ ചിത്രത്തിലൂടെ. നീതിപാലകരും നിയമഞ്ജരും ഒരുപോലെ മാറ്റുരക്കുന്ന ഈ ചിത്രം കേസന്വേഷണത്തിൽ ഏറെ പുതുമകൾ സമ്മാനിക്കുന്നു.


ALSO READ: പാലക്കാട്ടെ സ്നേഹം അതിരുകടന്നു; തിയറ്റർ സന്ദർശനത്തിനിടെ ലോകേഷിന് പരിക്ക്, സംവിധായകൻ കേരളം വിട്ടു


ABrutal criminal beyond the law എന്ന ടാഗ് ലൈനോടെയാണ് ഈ ചിത്രം എത്തുന്നത്. ഈ ചിത്രത്തിലെ ആൻഡ്രൂസ് പള്ളിപ്പാടൻ- എന്ന ഗുമസ്ഥനെ ജയ്സ് ജോസ് അവതരിപ്പിക്കുന്നു. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ അവതരിപിച്ചു പോന്ന ജയ്സിന് മുൻ നിരയിലേക്കു കടന്നുവരാനുള്ള സാഹചര്യമൊരുക്കുന്നതാണ് ഈ ചിത്രത്തിലെ ആൻ ഡ്രൂസ് പള്ളിപ്പാടൻ എന്ന കഥാപാത്രം. ബിബിൻ ജോർജ് , ദിലീഷ് പോത്തൻ എന്നിവരാണ് മറ്റു പ്രധാനതാരങ്ങൾ.


ഡോ. റോണി രാജ്, അസീസ് നെടുമങ്ങാട്,  കൈലേഷ്, മഗ്ബൂൽ സൽമാൻ, ഷാജു ശീധർ, പ്രശാന്ത് അലക്സാണ്ടർ, ഉണ്ണി ലാലു, ഐ.എം.വിജയൻ, ആദിൽ ഇബ്രാഹിം, ആനന്ദ് റോഷൻ, ഫൈസൽ മുഹമ്മദ്, ജോയ് ജോൺ ആന്റണി, ടൈറ്റസ് ജോൺ,ജീമോൻ ജോർജ് .സ്മിനു സിജോ,ബിന്ദു സഞ്ജീവ്, വിജി മാത്യൂസ്, സുധീഷ് തിരുവാമ്പാടി എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
പുതുമുഖം നീമാമാത്യു വാണ് നായിക. തിരക്കഥ - റിയാസ് ഇസ്മത്ത്. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് സ്റ്റീഥൻ ദേവസ്സി ഈണം പകർന്നിരിക്കുന്നു. പശ്ചാത്തല സംഗീതം -ബിനോയ് എസ്.പ്രസാദ്.


ഛായാഗ്രഹണം - കുഞ്ഞുണ്ണി.എസ്. കുമാർ. എഡിറ്റിംഗ് - അയൂബ് ഖാൻ. കലാസംവിധാനം - രജീഷ്. കെ.സൂര്യ. മേക്കപ്പ് - റഹിം കൊടുങ്ങല്ലൂർ
കോസ്റ്റും ഡിസൈൻ ഷിബു  പരമേശ്വരൻ 'പ്രൊജക്റ്റ് ഡിസൈൻ - നിബിൻ നവാസ്, അസ്സോസ്സിയേറ്റ് ഡയറക്ടർ - അമൽദേവ് കെ.ആർ.
ലൈൻ പ്രൊഡ്യുസർ - ലിജിൻ നവാസ്. പ്രൊഡക്ഷൻ കൺട്രോളർ-നന്ദു പൊതുവാൾ മുസാഫിർ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രികരണം കിടങ്ങൂർ, ഏറ്റുമാഏറ്റുമാന്നൂർ. പാലക്കാട്‌ എന്നിവിടങ്ങളിൽ ആയി പൂർത്തിയാകും. വാഴൂർ ജോസ്. ഫോട്ടോ - അമൽ. അനിരുദ്ധൻ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.