അമലാ പോൾ നായികയായി എത്തിയ ചിത്രം ദി ടീച്ചർ ഒടിടിയിൽ റിലീസ് ചെയ്തു. ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്‌സിലാണ് ചിത്രം സ്ട്രീമിങ് തുടങ്ങിയത്. ദേവികയെന്ന സ്കൂൾ ടീച്ചർക്ക് നേരിടേണ്ടി വരുന്ന അസാധരണമായൊരു പ്രതിസന്ധിയും അതിൽ നിന്നുള്ള അതിജീവനവും പ്രമേയമാക്കി എത്തിയ ചിത്രമാണ് ദി ടീച്ചർ. ഡിസംബർ 2ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് ടീച്ചർ. തീയേറ്ററുകളിൽ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

നട്ട്മഗ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വരുൺ ത്രിപുനേനി, അഭിഷേക് റാമിസെട്ടി, ജി പൃഥ്വിരാജ് എന്നിവരും വിടിവി ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. വിവേകാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പി വി ഷാജി കുമാറും വിവേകും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അനു മൂത്തേടത്താണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. 


Also Read: Ini Utharam OTT Update: ത്രില്ലടിപ്പിക്കാൻ ഒടിടിയിൽ; അപർണ ബാലമുരളിയുടെ 'ഇനി ഉത്തരം' സ്ട്രീമിങ് തുടങ്ങി


 


ദേവിക എന്ന ടീച്ചറായി അമല പോൾ തകർത്ത് അഭിനയിച്ചിട്ടുണ്ടെന്നാണ് പ്രേക്ഷകരുടെ പ്രതികരണങ്ങൾ. ദേവിക അനുഭവിക്കുന്ന മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾ പ്രേക്ഷകന് കൊള്ളുന്ന രീതിയിൽ പ്രകടിപ്പിക്കാൻ അമല വിജയിച്ചിട്ടുണ്ട്. അമലാ പോൾ അഭിനയിച്ചിരിക്കുന്ന സിനിമകളിൽ വഴളരെ ശക്തമായ കഥാപാത്രമാണ് ടീച്ചറിലെ ദേവിക. പ്രശാന്ത് മുരളി, നന്ദു, ഹരീഷ് പേങ്ങന്‍, അനു മോള്‍, മാലാ പാര്‍വ്വതി, വിനീത കോശി എന്നിവരാണ് മറ്റ് പ്രധാന വേഷത്തിൽ എത്തുന്നത്. കൊല്ലത്തായിരുന്നു ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷൻ. അതിരൻ എന്ന ചിത്രത്തിന് ശേഷം വിവേക് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ടീച്ചർ’.


മഞ്ജു പിള്ളയും ഹക്കീം ഷായും അവർ അവരുടെ കഥാപാത്രങ്ങൾ മികച്ചതാക്കി. സെഞ്ച്വറി ഫിലിംസാണ് ചിത്രം തിയേറ്ററുകളിലെത്തിച്ചത്. ചിത്രത്തിനായി അൻവർ അലി, യുഗഭാരതി എന്നിവർ എഴുതിയ വരികൾക്ക് ഡോൺ വിൻസെന്റ് സംഗീതം സംവിധാനം നിർവഹിച്ചത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.