തമിഴിലെ സൂപ്പർ താരങ്ങളാണ് ഈ ചേട്ടാനിയന്മാർ, ഇവരെ മനസിലായോ?
ചേട്ടാനിയന്മാർ കൂടിയായ ഈ നടന്മാർക്ക് നിരവധി ആരാധകരാണ് ലോകമെമ്പാടുമുള്ളത്.
തമിഴിലെ രണ്ട് സൂപ്പർ താരങ്ങളുടെ ബാല്യകാല ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഫോട്ടോ കണ്ടാൽ ചിലപ്പോൾ അത്ര പെട്ടെന്ന് മനസിലായെന്ന് വരില്ല. ചേട്ടാനിയന്മാർ കൂടിയാണ് ഈ നടന്മാർ. ഇപ്പോൾ എല്ലാവർക്കും മനസിലായി കാണുമല്ലോ ആരൊക്കെയാണ് ചിത്രത്തിലുള്ളതെന്ന്. തമിഴിലെ സൂപ്പർ താരങ്ങളായ സൂര്യയുടെയും കാർത്തിയുടെയും ചെറുപ്പകാലത്തെ ചിത്രമാണിത്. കാർത്തി തന്നെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. സൂര്യ സിനിമ മേഖലയിൽ 25 വർഷം പൂർത്തിയാക്കിയ വേളയിലാണ് കാർത്തി ചേട്ടനുമൊത്തുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഫോട്ടോയ്ക്കൊപ്പം ഒരു കുറിപ്പും കാർത്തി ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്.
കാർത്തിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
''തന്റെ ഓരോ മൈനസും തന്റെ ഏറ്റവും വലിയ പ്ലസ് ആക്കി മാറ്റാൻ അദ്ദേഹം രാവും പകലും പ്രവർത്തിച്ചു. സ്വന്തം നേട്ടങ്ങളെ മറികടക്കുന്നതിൽ മാത്രമാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചത്. ഒരു വ്യക്തിയെന്ന നിലയിൽ, അദ്ദേഹം വലിയ ഹൃദയമുള്ളയാളാണ്. അർഹരായ ആയിരക്കണക്കിന് കുട്ടികളുടെ ജീവിതമാണ് അദ്ദേഹം സുരക്ഷിതമാക്കിയത്. ദാറ്റ്സ് മൈ ബ്രദർ!''
സൂര്യ സിനിമയിലെത്തിയിട്ട് 25 വർഷം തികഞ്ഞിരിക്കുകയാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്‌ത കമൽഹാസന്റെ 'വിക്രം' എന്ന ചിത്രത്തിലെ അതിഥി വേഷത്തിന്റെ വൻ വിജയവും 'സൂരറൈ പോട്രു' എന്ന ചിത്രത്തിന് ലഭിച്ച ദേശീയ അവാർഡ് നേട്ടത്തിലും നിൽക്കുമ്പോഴാണ് സൂര്യ സിനിമയിൽ 25 വർഷം പൂർത്തിയാക്കുന്നത്. 1997 സെപ്റ്റംബർ 6നാണ് വസന്ത് സംവിധാനം ചെയ്ത അദ്ദേഹത്തിന്റെ നേരുക്കു നേർ പുറത്തിറങ്ങിയത്.
Also Read: Saturday Night Movie : സർപ്രൈസ് ആയോ? നിവിൻ പോളിയുടെ സാറ്റർഡേ നൈറ്റ് ട്രെയിലർ
ഈ 25 വർഷത്തിനിടയിൽ വലിയൊരു ആരാധകവൃന്ദത്തെ സൂര്യ നേടിയിട്ടുണ്ട്. കേരളത്തിലും ആന്ധ്രാപ്രദേശിലും വലിയ ആരാധകരുള്ള ദക്ഷിണേന്ത്യയിലെ നടന്മാരിൽ ഒരാളാണ് സൂര്യ. അദ്ദേഹത്തിന്റെ കരിയർ നിരവധി സമകാലിക അഭിനേതാക്കൾക്ക് പ്രചോദനവും പ്രതീക്ഷയുമാണ്. 25 വർഷം പൂർത്തിയാക്കിയതിന്റെ സന്തോഷം താരം ആരാധകരുമായി പങ്കുവെച്ചു. ട്വിറ്ററിൽ ഒരു പോസ്റ്റ് ഇട്ട് കൊണ്ടാണ് സൂര്യം തന്റെ സന്തോഷം പ്രകടിപ്പിച്ചത്.
"ശരിക്കും സുന്ദരവും അനുഗ്രഹീതവുമായ 25 വർഷം..! സ്വപ്നം കാണുക, വിശ്വസിക്കുക..!
നിങ്ങളുടെ സൂര്യ." - സൂര്യ ട്വീറ്റ് ചെയ്തു.
കൊമേഴ്‌സ്യൽ എന്റർടെയ്‌നറുകളും പരീക്ഷണ സിനിമകളും നൽകി സൂര്യ പ്രേക്ഷകരെ രസിപ്പിച്ചു. വർക്ക് ഫ്രണ്ടിൽ, സംവിധായകൻ ബാലയുടെ 'വണങ്ങാൻ', ശിവ സംവിധാനം ചെയ്യുന്ന 'സൂര്യ 42' എന്നീ ചിത്രങ്ങളുടെ ഷൂട്ടിംഗിലാണ് സൂര്യ. ഈ വർഷം അവസാനത്തോടെ അദ്ദേഹം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'വാടിവാസൽ' ചിത്രീകരിക്കുമെന്നും പ്രതീക്ഷിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...