മലബാറിലെ തെയ്യത്തിന്റെ പശ്ചാത്തലത്തിലുള്ള തിറയാട്ടം എന്ന ചിത്രം ഒക്ടോബർ 27ന് തിയേറ്ററുകളിൽ എത്തുന്നു. വിശ്വൻ മലയൻ എന്ന പ്രധാന കഥാപാത്രത്തെ ജിജോ ഗോപി അവതരിപ്പിക്കുന്നു. നിപ്പ എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ചതിനുശേഷം ആണ് ജിജോ തിറയാട്ടം ചെയ്യുന്നത്. മനോരമ മ്യൂസിക് ആണ് ഗാനങ്ങൾ പുറത്തിറക്കിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കണ്ണകി, അശ്വാരൂഢൻ, ആനന്ദഭൈരവി എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സജീവ് കിളികുലം സംവിധാനം ചെയ്യുന്ന സിനിമയാണ് തിറയാട്ടം. സജീവ് തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്.


ചിത്രങ്ങളിലെ ഗാനങ്ങളുടെ രചനയും സംഗീതവും സജീവ് തന്നെ നിർവഹിച്ചിരിക്കുന്നു. എ ആർ മെയിൻ ലാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജി എ ആർ ആണ് ചിത്രം നിർമ്മിക്കുന്നത്. കോ- പ്രൊഡ്യൂസർ വിനീത തുറവൂർ.


താള മേളങ്ങളുടെ പശ്ചാത്തലത്തിൽ  താള നിബിഡമായ പ്രണയകഥ പറയുന്ന ചിത്രത്തിൽ പ്രണയം, രതി, ജീവിതകാമനകൾ എല്ലാം വരച്ചു കാട്ടുന്നു. ജിജോ ഗോപിയുടെ നായകവേഷം അതിസങ്കീർണ്ണമായ മാനങ്ങളിലൂടെയാണ് ഫ്രെയിമിൽ പകർത്തപ്പെടുന്നത്.


ALSO READ: 'അഭിനയം പോലെ തന്നെ സംവിധാനവും ആസ്വദിച്ചാണ് ചെയ്യുന്നത്'; ആദ്യമായി സംവിധായകനാകുന്ന ത്രില്ലിൽ ജോജു


ജിജോ ഗോപി, അനഘ, ശ്രീലക്ഷ്മി അരവിന്ദാക്ഷൻ, നാദം മുരളി, ടോജോ ഉപ്പുതറ, തായാട്ട് രാജേന്ദ്രൻ, സുരേഷ് അരങ്ങ്, മുരളി, ദീപക് ധർമ്മടം, ബക്കാടി ബാബു, സജിത്ത് ഇന്ദ്രനീലം, രവി ചീരാറ്റ, ശിവദാസൻ മട്ടന്നൂർ, അജിത് പിണറായി, കൃഷ്ണ, ഗീത, ഐശ്വര്യ, സുൽഫിയ എന്നിവരും ചിത്രത്തിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


ഡിഒപി കൈകാര്യം ചെയ്തിരിക്കുന്നത് പ്രശാന്ത് മാധവ് ആണ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ- പ്രമോദ് പയ്യോളി. അസോസിയേറ്റ് ഡയറക്ടർ- സോമൻ പണിക്കർ. അസിസ്റ്റന്റ്ഡയറക്ടേഴ്സ്- ടോണി തോമസ്, ധനേഷ് വയലാർ. ചീഫ് കോഡിനേറ്റർ- സതീന്ദ്രൻ പിണറായി. അസോസിയേറ്റ് ക്യാമറമാൻ- അജിത്ത് മൈത്രേയൻ.


എഡിറ്റർ- രതീഷ് രാജ്. സൗണ്ട് ഡിസൈനർ- വൈശാഖ് ശോഭൻ. സൂപ്പർവൈസിംഗ് സൗണ്ട് എഡിറ്റർ-  രംഗനാഥ് രവി. കോസ്റ്റ്യൂം- വാസു വാണിയംകുളം, സുരേഷ് അരങ്ങ്. ചമയം-  ധർമ്മൻ പാമ്പാടി, പ്രജി. ആർട്ട്‌- വിനീഷ് കൂത്തുപറമ്പ്.


മഴ മുകിൽ മാല ചാർത്തി എന്ന ഗാനം എഴുതിയിരിക്കുന്നത് നിതിൻ കെ  ചെറിയാനാണ്. ഈ ഗാനത്തിന്റെ  സംഗീതവും  ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും  എബിൻ പള്ളിച്ചൽ നിർവഹിച്ചിരിക്കുന്നു. ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് മധുബാലകൃഷ്ണൻ, റീജ,നിത്യ മാമൻ, രേണു ചന്ദ്ര, മിഥില തുടങ്ങിയവരാണ്.


പ്രൊഡക്ഷൻ കൺട്രോളർ- അജയഘോഷ് പറവൂർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- റെജിമോൻ കുമരകം. ആക്ഷൻ- ബ്രൂസിലി രാജേഷ്. കൊറിയോഗ്രഫി- അസ്നേഷ്. ഓർക്കസ്ട്രേഷൻ- കമറുദ്ദീൻ കീച്ചേരി. ഡിസൈൻസ്- മനു ഡാവിഞ്ചി. ചിത്രം ഗുഡ് ഫെല്ലാസ് ഇൻ ഫിലിംസ് ആണ് പ്രദർശനത്തിന് എത്തിക്കുന്നത്. എംകെ ഷെജിൻ ആണ് ചിത്രത്തിന്റെ പിആർഒ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.