Thirayattam: മലബാറിന്റെ തെയ്യത്തിന്റെ പശ്ചാത്തലത്തിൽ `തിറയാട്ടം`; ശ്രദ്ധേയമായി ചിത്രത്തിന്റെ ടീസർ
Thirayattam movie teaser: നടൻ ദിലീപിന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ടീസർ പുറത്തിറക്കിയത്. സംവിധായകൻ സജീവ് കിളികുലത്തിന്റെ അനുഭവ കഥയാണ് ചിത്രം. ജിജോ ഗോപിയാണ് ചിത്രത്തിലെ വിശ്വൻ മലയൻ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
മലബാറിന്റെ തെയ്യത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ 'തിറയാട്ടം' ചിത്രത്തിന്റെ ടീസർ ശ്രദ്ധേയമാകുന്നു. നടൻ ദിലീപിന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ടീസർ പുറത്തിറക്കിയത്. മലബാറുകാരനായ സംവിധായകൻ സജീവ് കിളികുലത്തിന്റെ അനുഭവ കഥയാണ് ചിത്രം. ജിജോ ഗോപിയാണ് ചിത്രത്തിലെ വിശ്വൻ മലയൻ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
നിപ്പ എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ചതിനുശേഷം ആണ് ജിജോ തിറയാട്ടം എന്ന ചിത്രം ചെയ്യുന്നത്. കണ്ണകി, അശ്വാരൂഢൻ, ആനന്ദഭൈരവി എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സജീവ് കിളികുലം സംവിധാനം ചെയ്യുന്ന സിനിമയാണ് തിറയാട്ടം. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും സജീവ് തന്നെയാണ് രചിച്ചിരിക്കുന്നത്.
ചിത്രങ്ങളിലെ ഗാനങ്ങളുടെ രചനയും സംഗീതവും സജീവ് തന്നെ നിർവഹിച്ചിരിക്കുന്നു. എആർ മെയിൻ ലാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജി എആർ ആണ് ചിത്രം നിർമ്മിക്കുന്നത്. കോ- പ്രൊഡ്യൂസർ വിനീത തുറവൂർ. താള മേളങ്ങളുടെ പശ്ചാത്തലത്തിൽ താള പിഴകളുടെ കഥ പറയുന്ന ചിത്രത്തിൽ അനാഥത്വത്തിന്റെ വിഹ്വലതകൾ, പ്രണയം,ദാരിദ്ര്യം, രതി, ജീവിതകാമനകൾ എന്നിവയെല്ലാം വരച്ചു കാട്ടുന്നു.
ജിജോ ഗോപിയുടെ നായകവേഷം അതിസങ്കീർണ്ണമായ മാനങ്ങളിലൂടെയാണ് ഫ്രെയിമിൽ പകർത്തപ്പെടുന്നത്. ടോജോ ഉപ്പുതറ, അനഘ, ശ്രീലക്ഷ്മി അരവിന്താക്ഷൻ, നാദം മുരളി, തായാട്ട് രാജേന്ദ്രൻ, സുരേഷ് അരങ്ങ്, മുരളി, ദീപക് ധർമ്മടം, ബക്കാടി ബാബു, സജിത്ത് ഇന്ദ്രനീലം,ര വി ചീരാറ്റ, ശിവദാസൻ മട്ടന്നൂർ, അജിത് പിണറായി, കൃഷ്ണ, ഗീത, ഐശ്വര്യ, സുൽഫിയ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.
ഡി ഒ പി കൈകാര്യം ചെയ്തിരിക്കുന്നത് പ്രശാന്ത് മാധവ് ആണ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രമോദ് പയ്യോളി, അസോസിയേറ്റ് ക്യാമറമാൻ അജിത്ത് മൈത്രയൻ. എഡിറ്റർ- രതീഷ് രാജ്. സൗണ്ട് ഡിസൈനർ- രംഗനാഥ് രവി. കോസ്റ്റ്യൂം- വാസു വാണിയംകുളം, സുരേഷ് അരങ്ങ്. ചമയം- ധർമ്മൻ പാമ്പാടി, പ്രജി. ആർട്ട്- വിനീഷ് കൂത്തുപറമ്പ്.
മഴ മുകിൽ മാല ചാർത്തി എന്ന ഗാനം എഴുതിയിരിക്കുന്നത് നിതിൻ കെ ചെറിയാനാണ്. ഈ ഗാനത്തിന്റെ സംഗീതവും ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും എബിൻ പള്ളിച്ചൽ നിർവഹിച്ചിരിക്കുന്നു. ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് മധുബാലകൃഷ്ണൻ, റീജ, നിത്യ മാമൻ, രേണു ചന്ദ്ര, മിഥില തുടങ്ങിയവരാണ്. പ്രൊഡക്ഷൻ കൺട്രോളർ- അജയഘോഷ് പറവൂർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- റെജിമോൻ കുമരകം. ആക്ഷൻ- ബ്രൂസിലി രാജേഷ്. കൊറിയോഗ്രഫി- അസ്നേഷ്. ഓർക്കസ്ട്രേഷൻ- കമറുദ്ദീൻ കീച്ചേരി. ഡിസൈൻസ്- മനു ഡാവിഞ്ചി. പിആർഒ- എംകെ ഷെജിൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...