ധനുഷ് നായകനാകുന്ന ഏറ്രവും പുതിയ ചിത്രമായ D51ന്റെ പുതിയ അപ്ഡേറ്റെത്തി. ചിത്രത്തിലെ നായിക കഥാപാത്രത്തെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് അണിയറപ്രവർത്തകർ. രശ്മിക മന്ദാനയാണ് D51ൽ ധനുഷിന്റെ നായികയായെത്തുന്നത്. ശേഖർ കമ്മൂലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശേഖർ കമ്മൂല, ധനുഷ് എന്നിവരുമായി ഇത് ആദ്യമായിട്ടാണ് രശ്‌മിക വർക്ക് ചെയ്യുന്നത്. കുറച്ച് നാളുകൾക്ക് മുൻപാണ് ചിത്രം അനൗൺസ് ചെയ്‌തത്‌. ദേശീയ അവാർഡുകൾ നേടിയ ധനുഷും ശേഖർ കമ്മൂലയും ഒന്നിക്കുന്നു എന്നത് തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ശ്രീ വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ സുനിൽ നാരങ്ങും പുഷ്‌കർ രാം മോഹൻ റാവുവും അമിഗോസ് ക്രിയേഷൻസും ചേർന്ന് നിർമിക്കുന്ന ചിത്രം സോനാലി നാരങ്ങ് അവതരിപ്പിക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ധനുഷിനെ ഇതുവരെ കാണാത്ത വ്യത്യസ്ത ഗെറ്റപ്പിലാണ് ശേഖർ കമ്മൂല അവതരിപ്പിക്കുന്നത്. പ്രശസ്തരായ മറ്റ് താരങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. ചിത്രത്തിലെ മറ്റ് താരങ്ങളുടെയും അണിയറപ്രവർത്തകരുടെയും വിവരങ്ങൾ ഉടൻ തന്നെ പുറത്തുവിടും. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ ഭാഷകളിൽ ചിത്രം പുറത്തിറങ്ങും. പി ആർ ഒ - ശബരി.



 


Nadhikalil Sundari Yamuna: ധ്യാൻ, അജു വർ​ഗീസ് ചിത്രം തിയേറ്ററുകളിലേക്ക്; 'നദികളില്‍ സുന്ദരി യമുന' റിലീസ് പ്രഖ്യാപിച്ചു


ധ്യാൻ ശ്രീനിവാസൻ കേന്ദ്ര കഥാപാത്രമാകുന്ന 'നദികളില്‍ സുന്ദരി യമുന' എന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 15ന് ചിത്രം തിയേറ്ററുകളിലെത്തുമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി. അജു വർ​ഗീസും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നവാഗതരായ വിജേഷ് പനത്തൂര്‍, ഉണ്ണി വെല്ലോറ എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നദികളില്‍ സുന്ദരി യമുന'. സിനിമാറ്റിക് ഫിലിംസ് എല്‍ എല്‍ പിയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരളി കുന്നുംപുറത്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 


ധ്യാൻ ശ്രീനിവാസൻ ആദ്യമായി പിന്നണി ​ഗായകനായ ചിത്രം എന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്കുണ്ട്. 'നദികളിൽ സുന്ദരി യമുന' എന്ന ചിത്രത്തിനു വേണ്ടി ധ്യാൻ ആലപിച്ച 'കൊന്നെടീ പെണ്ണേ' എന്ന ഗാനം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. കണ്ണൂരിലെ നാട്ടുമ്പുറങ്ങളാണ് ഈ ചിത്രത്തിന്റെ പശ്ചാത്തലം. ഇവിടുത്തെ സാധാരണക്കാരായ മനുഷ്യർ, അവർക്കിടയിലെ കണ്ണൻ, വിദ്യാധരൻ എന്നീ രണ്ട് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. കണ്ണൻ എന്ന കഥാപാത്രത്തെ ധ്യാൻ ശ്രീനിവാസനും, വിദ്യാധരനെന്ന കഥാപാത്രത്തെ അജു വർഗീസും അവതരിപ്പിക്കുന്നു. 


സുധീഷ്, നിർമ്മൽ പാലാഴി, കലാഭവൻ ഷാജോൺ, നവാസ് വള്ളിക്കുന്ന്, അനീഷ്, പാർവ്വണ, ആമി, ഉണ്ണിരാജ, ഭാനു പയ്യന്നൂർ ദേവരാജ് കോഴിക്കോട്, രാജേഷ് അഴിക്കോടൻ, സോഹൻ സിനുലാൽ, ശരത് ലാൽ, കിരൺ രമേശ്, വിസ്മയ ശശികുമാർ എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. മനു മഞ്ജിത്തിന്റെയും ഹരിനാരായണന്റെയും വരികൾക്ക് അരുൺ മുരളീധരൻ ഈണം പകർന്നിരിക്കുന്നു. ശങ്കർ ശർമയാണ് ബി.ജി.എം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.