കഴിഞ്ഞ 11 വർഷമായി മാർവല്‍ സിനിമാറ്റിക് യൂണിവേഴ്സിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള തോർ എന്ന സൂപ്പർ ഹീറോ കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടനാണ് ക്രിസ് ഹെമ്സ്വർത്ത്. 8 മാർവൽ ചിത്രങ്ങളിലാണ് അദ്ദേഹം തോർ എന്ന കഥാപാത്രമായി അഭിനയിച്ചത്. തോറിന്‍റെ നാലാം ഭാഗമായ തോർ ലവ് ആന്‍റ് തണ്ടർ എന്ന ചിത്രം ജൂലൈ എട്ടിന് തീയറ്ററുകളിൽ റിലീസ് ചെയ്യുകയാണ്. ചിത്രത്തിന്‍റെ ബുക്കിങ്ങ് ഇപ്പോൾ തന്നെ പല രാജ്യങ്ങളിലും ആരംഭിച്ച് കഴിഞ്ഞു. മാർവൽ ആരാധതരും ചലച്ചിത്ര പ്രേമികളും വളരെ ആകാംഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ഇത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ തോർ ലവ് ആന്‍റ് തണ്ടറുമായി ബന്ധപ്പെട്ട് പുറത്ത് വന്ന ക്രിസ് ഹെമ്സ്വർത്തിന്‍റെ ഒരു അഭിമുഖം ആരാധകരെ മുഴുവൻ വിഷമത്തിലാക്കിയിരിക്കുകയാണ്. തോറിന്‍റെ നാലാം ഭാഗമായ ഈ ചിത്രം മാർവൽ സിനിമാറ്റിക് യൂണിവേഴ്സിൽ തന്‍റെ അവസാന ചിത്രം ആയിരിക്കും എന്നാണ് ക്രിസ് അഭിമുഖത്തിൽ പറഞ്ഞത്. ഇതിന് മുൻപ് പല അഭിമുഖങ്ങളിലും തോര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള തന്‍റെ താല്പര്യം ക്ഷയിച്ചുവെന്ന് അദ്ദേഹം സൂചിപ്പിച്ചിരുന്നു. 

Read Also: Meri Awas Suno OTT Release : ജയസൂര്യ ചിത്രം മേരി ആവാസ് സുനോ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ഉടനെത്തുന്നു


അഭിമുഖത്തിൽ പറഞ്ഞത് പോലെ തോർ ലവ് ആന്‍റ് തണ്ടർ ക്രിസ് ഹെമ്സ്വർത്തിന്‍റെ അവസാന ചിത്രം ആണെങ്കിൽ അവഞ്ചേഴ്സ് എൻഡ് ഗെയിമിൽ റോബർട്ട് ഡൗണി ജൂനിയറിന്‍റെ അയൺമാനും ക്രിസ് ഇവാൻസിന്‍റെ ക്യാപ്റ്റൻ അമേരിക്കക്കും ലഭിച്ചത് പോലെയുള്ള ഒരു നല്ല അവസാനം മാർവൽ തോറിനും നൽകും എന്നത് ഉറപ്പാണ്. 2011 ൽ തോറിന്‍റെ ആദ്യ ഭാഗത്തിലൂടെയാണ് ക്രിസ് ഹെമ്സ്വർത്ത് മാർവൽ സിനിമാറ്റിക് യൂണിവേഴ്സിൽ ആദ്യമായി അരങ്ങേറ്റം കുറിക്കുന്നത്. അദ്ദേഹത്തിന്‍റെ കരിയറിലെ ആദ്യ പ്രധാന വേഷമായിരുന്നു തോർ ചിത്രത്തിലൂടെ ലഭിച്ചത്. 


ഇതിന് മുൻപ് 3 ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ടെങ്കിലും ക്രിസിന് ഒരു സൂപ്പർ സ്റ്റാർ പരിവേഷം ലഭിക്കുന്നത് മാർവൽ സിനിമാറ്റിക് യൂണിവേഴ്സിൽ വന്നതിന് ശേഷമാണ്. ഇന്ന് ക്രിസ് ഹെമ്സ്വർത്ത് എന്ന അഭിനേതാവിനേക്കാൾ ആരാധകർ തോർ എന്ന കഥാപാത്രത്തിനുണ്ട്. സ്‌നോ വൈറ്റ് ആൻഡ് ഹണ്ട്‌സ്‌മാൻ, റഷ്, മെൻ ഇൻ ബ്ലാക്ക്: ഇന്‍റർനാഷണൽ, എക്‌സ്‌ട്രാക്ഷൻ, തുടങ്ങിയവയാണ് മാർവൽ സിനിമാറ്റിക് യൂണിവേഴ്സിന് പുറത്ത് ക്രിസ് ഹെമ്സ്വർത്ത് അഭിനയിച്ചിട്ടുള്ള ചിത്രങ്ങൾ. കഴിഞ്ഞ വള്ളിയാഴ്ച്ച നെറ്റ്ഫ്ലിക്സ് വഴി പുറത്തിറങ്ങിയ സ്പൈഡർ ഹെഡാണ് അദ്ദേഹത്തിന്‍റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. 2015 ൽ പുറത്തിറങ്ങിയ മാഡ് മാക്‌സ്: ഫ്യൂറി റോഡ് എന്ന ബ്രഹ്മാണ്ട ആക്ഷൻ ചിത്രത്തിന്‍റെ തുടർച്ചയായ ഫ്യൂരിയോസയാണ് തോർ ലവ് ആന്‍റ് തണ്ടറിന് പുറമേ പുറത്തിറങ്ങാനിരിക്കുന്ന ക്രിസ് ഹെമ്സ്വർത്ത് ചിത്രം.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.