ധ്യാൻ ശ്രീനിവാസൻ, സണ്ണി വെയ്ൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വാഗതനായ സഞ്ജിത്ത് ചന്ദ്രസേനന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ത്രയം. ചിത്രത്തിന്റെ പുതിയ പോസ്റ്റർ അണിയറക്കാർ പുറത്തുവിട്ടു. ത്രയം ഓ​ഗസ്റ്റിൽ തിയേറ്ററുകളിലെത്തും എന്നാണ് റിപ്പോർട്ട്. നിലവിൽ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോ​ഗമിക്കുകയാണ്. അരുൺ കെ ​ഗോപിനാഥ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അജു വർഗീസ്, നിരഞ്ജ് രാജു, ചന്തുനാഥ്, ഡെയ്ൻ ഡേവിസ്, രാഹുൽ മാധവ്, ഷാലു റഹീം, അനാർക്കലി മരക്കാർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അജിത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രത്തിന്റെ നിർമ്മാണം. പൂർണമായും രാത്രി സമയത്ത് ഷൂട്ട് ചെയ്തിരിക്കുന്ന ചിത്രമാണ് ത്രയം. 


Also Read: Pyali Teaser: ' ഇവരിൽ ആരെയ പ്യാലിക്ക് ഏറ്റവും ഇഷ്ടം? 'രസകരമായ ടീസറുമായി പ്യാലി


തിരക്കേറിയ നഗരത്തിൽ രാത്രിയുടെ പശ്ചാത്തലത്തിൽ അങ്ങോട്ടും ഇങ്ങോട്ടും ബന്ധപ്പെട്ട് കിടക്കുന്ന പകയുടെയും കുറ്റകൃത്യങ്ങളുടെയും പ്രണയത്തിൻ്റെയും പശ്ചാത്തലത്തിൽ നിരവധി ജീവിത സാഹചര്യങ്ങളിൽ നിന്നും വന്നുകയറുന്ന കുറച്ച് യുവാക്കളുടെ കഥയാണ് ത്രയം എന്ന സിനിമയിലൂടെ പറയുന്നത്. അരുൺ മുരളീധരൻ ആണ് സംഗീതം സംവിധായകൻ. ജിജു സണ്ണി ആമ് ഛായാഗ്രഹണം നിർവഹിക്കുന്നത്. രതീഷ് രാജ് ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു. 


സുരേഷ് ​ഗോപി - ജയരാജ് കോമ്പോ വീണ്ടും; 27 വർഷങ്ങൾക്ക് ശേഷം 'ഹൈവേ 2' ഒരുങ്ങുന്നു


വ്യത്യസ്തയാർന്ന നിരവധി ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് ജയരാജ്. 27 വർഷങ്ങൾക്ക് മുൻപ് താൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ രണ്ടാം ഭാ​ഗവുമായി എത്തുകയാണ് ജയരാജ്. 1995ല്‍ സുരേഷ് ഗോപിയെ നായകനാക്കി സംവിധാനം ചെയ്‍ത ഹൈവേ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് അണിയറയിൽ ഒരുങ്ങുന്നത്. സുരേഷ് ​ഗോപി ഇക്കാര്യം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ അറിയിക്കുകയായിരുന്നു. 


മിസ്റ്ററി ആക്ഷൻ ത്രില്ലർ വിഭാ​ഗത്തിൽപ്പെടുന്ന ചിത്രമായിരിക്കും 'ഹൈവേ 2 ദി അൺടൈറ്റിൽഡ്' എന്ന് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററിൽ നിന്ന് വ്യക്തമാണ്. ആക്ഷന്‍ ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെട്ട ചിത്രമായിരുന്നു ആദ്യഭാ​ഗമായിരുന്ന ഹൈവേ. സുരേഷ് ​ഗോപിയുടെ 254ാമത്തെ ചിത്രമാണ് ജയരാജും ഒന്നിച്ചുള്ള ഹൈവേ 2. ലീമ ജോസഫ് ആണ് ചിത്രം നിർമ്മിക്കുന്നത്. ഹൈവേ 2ന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. പ്രഖ്യാപനത്തെ വളരെ ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. കൂടുതൽ വിവരങ്ങൾ വ്യക്തമായിട്ടില്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.