പുതുമുഖങ്ങളെ അണിനിരത്തി ഇന്ത്യയിലെ ആദ്യത്തെ ക്യാമ്പസ്‌ ടൈം ട്രാവൽ ചിത്രം ഒരുങ്ങുന്നു.  'ത്രിമൂർത്തി' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. നവാ​ഗതനായ ശരത്ത് ലാൽ നെമിഭുവനാണ്  ചിത്രം സംവിധാനം ചെയ്യുന്നത്.  ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. അഭിനേതാക്കളും അണിയറ പ്രവർത്തകരുമടക്കം ഭൂരിഭാഗം പേരും നവാ​ഗതരാണ്. അൻപതിൽപരം പുതുമുഖ ​ഗായകരെ ഉൾപ്പെടുത്തി ചിത്രത്തിൽ 21 പാട്ടുകളാണ് ഒരുക്കിയിരിക്കുന്നത്. വിനീത് ശ്രീനിവാസന്റെ 15 പാട്ടുകളോടെ പുറത്തിറങ്ങിയ 'ഹൃദയം'ത്തിന് ശേഷം ഇത്രയേറെ പാട്ടുകളോടെ പുറത്തിറങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും ത്രിമൂർത്തിക്കുണ്ട് . 


COMMERCIAL BREAK
SCROLL TO CONTINUE READING

ശരത്ത് ലാൽ നെമിഭുവൻ തന്നെയാണ് സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നത്. വന്ദന ശ്രീലേഷിന്റെ കഥക്ക് നവാഗതരായ അമേഷ് രമേശും മഹേഷ്‌ മോഹനും ചേർന്നാണ് തിരക്കഥയും സംഭാഷണവും.    'തീറ്ററപ്പായി' എന്ന ചിത്രത്തിന്റെ  നിർമ്മാതാവ് വിക്രമൻ സ്വാമിയാണ് 'ത്രിമൂർത്തി' യും നിർമ്മിക്കുന്നത്. നാഷണൽ അവാർഡ് ജേതാവും അട്ടപ്പാടിയുടെ മണിമുത്തുമായ നഞ്ചിയമ്മ ആലപിക്കുന്ന ഒരു ​ഗാനം ചിത്രത്തിലുണ്ട്. 


ALSO READ: Aanaparambile World Cup : "കരിമിഴി പ്രാവേ"; ആന്റണി വർഗീസിന്റെ ആനപറമ്പിലെ വേൾഡ് കപ്പിലെ പുതിയ ഗാനമെത്തി


പാട്ടിനോടൊപ്പം ഒരു സുപ്രധാന കഥാപാത്രത്തെയും നഞ്ചിയമ്മ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. തൃശ്ശൂരിലും, അങ്കമാലിയും നടന്ന രണ്ട് ഒഡിഷനുകളിലൂടെ 250ൽപരം പുതുമുഖ അഭിനേതാക്കൾക്ക് അവസരം നൽകികൊണ്ടാണ് ത്രിമൂർത്തിയുടെ ഓഡിഷൻ പൂർത്തീകരിച്ചത്. ക്യാമ്പസ് പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം നർമ്മത്തിന് പ്രാധാന്യം നൽകുന്ന ഒരു ഫീൽഗുഡ് ടൈം ട്രാവൽ ത്രില്ലറാണ്. മൂന്ന് ഫൈറ്റ് സീനുകളും ചിത്രത്തിലുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ