മണിരത്നം - കമൽ ഹാസൻ ചിത്രം തഗ് ലൈഫിന്റെ പുതിയ അപ്ഡേറ്റ് ആരാധകരെ  ആവേശം കൊള്ളിക്കുന്ന ഒന്നാണ്. കമൽ ഹാസനൊപ്പം മറ്റൊരു തെന്നിന്ത്യൻ സൂപ്പർ താരം കൂടി സിനിമയുടെ ഭാഗമാകുന്നു എന്നതാണ് ആ അപ്ഡേറ്റ്. സൂപ്പർ താരം സിലമ്പരശൻ ചിത്രത്തിൽ പ്രധാന റോളിൽ എത്തുന്ന ക്യാരക്ടർ  ടീസറും പോസ്റ്ററുമാണ് ഇന്ന് അണിയറപ്രവർത്തകർ പുറത്ത് വിട്ടത്. ബോർഡർ പട്രോൾ വാഹനത്തിൽ മണലാരണ്യത്തിൽ കുതിച്ചുപായുന്ന സിലമ്പരശന്റെ ടീസറാണ് നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. കൈയിൽ തോക്കുമായി തീപ്പൊരി ലുക്കിലാണ് സിലമ്പരശന്റെ തഗ് ലൈഫിലേക്കുള്ള എൻട്രി. ന്യൂ തഗ് ഇൻ ടൗൺ എന്ന അടിക്കുറിപ്പോട് കൂടിയാണ് പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മുപ്പത്തിയാറു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കമൽഹാസനെ നായകനാക്കി മണിരത്നം ഒരു സിനിമ സംവിധാനം ചെയ്യുന്നത്. നായകൻ ആയിരുന്നു ഇരുവരും ഒരുമിച്ച അവസാന സിനിമ. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ.മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് തഗ് ലൈഫ് നിർമിക്കുന്നത്.


Read Also: നിഖിൽ സിദ്ധാർത്ഥ-ഭരത് കൃഷ്ണമാചാരി ചിത്രം 'സ്വയംഭൂ'വിന്റെ ചിത്രീകരണം പുരോഗമിക്കുന്നു


മലയാളികളായ ജോജു ജോർജ്, തൃഷ, ഐശ്വര്യാ ലക്ഷ്മി, അഭിരാമി തുടങ്ങി വമ്പൻ താര നിരയാണ് ചിത്രത്തിലുള്ളത്. ഇവരെ കൂടാതെ ഗൌതം കാർത്തിക്, നാസർ, വൈയ്യാപുരി തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്. ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് എആർ റഹ്മാൻ ആണ്. ചിത്ര സംയോജനം നിർവ്വഹിക്കുന്നത് ശ്രീകർ പ്രസാദും. ഇരുവരും മണിരത്നം സിനിമകളിലെ സ്ഥിരം പങ്കാളികളാണ്. 


രവി കെ ചന്ദ്രൻ ആണ് ഛായാഗ്രാഹകൻ. മണിരത്നത്തിന്റെ കന്നത്തിൽ മുത്തമിട്ടാൽ, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളുടേയും ഛായാഗ്രാഹകൻ ഇദ്ദേഹം തന്നെ ആയിരുന്നു. വിക്രമിന് വേണ്ടി കമലുമായി സഹകരിച്ച അൻപറിവ് മാസ്റ്റേഴ്സിനെയാണ് ആക്ഷൻ കൊറിയോഗ്രാഫർമാരായി തിരഞ്ഞെടുത്തിരിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനറായി ശർമ്മിഷ്ഠ റോയ്യും കോസ്റ്റ്യൂം ഡിസൈനറായി ഏകാ ലഖാനിയുമാണ് ചിത്രത്തിൽ പ്രവർത്തിക്കുന്നത്. പി.ആർ.ഒ - പ്രതീഷ് ശേഖർ.


Read Also: ഇവർ തന്നെയാണ് അവർ !! പ്രതീക്ഷയുണർത്തി 'പെരുമാനി' റിലീസിനെത്തുന്നു


2022 നവംബറിൽ ആയിരുന്നു തഗ് ലൈഫ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കെഎച്ച് 234 എന്ന താത്കാലിക ടൈറ്റിലിൽ ആയിരുന്നു ഇത്. ഒരു വർഷത്തിന് ശേഷം 2023 നവംബറിൽ സിനിമയുടെ ടൈറ്റിൽ പ്രഖ്യാപനവും നടന്നു. 2024 ജനുവരിയിൽ സിനിമയുടെ പ്രിൻസിപ്പൽ ഫോട്ടോഗ്രാഫിയും തുടങ്ങി. ചെന്നൈയും ദില്ലിയും ആണ് പ്രധാന ലൊക്കേഷനുകൾ. കമൽ ഹാസന്റെ 234-ാം നായക ചിത്രം കൂടിയാണ് തഗ് ലൈഫ്. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.