അജിത് കുമാർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം തുനിവിലെ പുതിയ ഗാനമെത്തി. 'ഹി ഈസ് എ ഗ്യാങ്സ്റ്റാ' എന്ന് തുടങ്ങുന്ന ​ഗാനമാണ് പുറത്തുവിട്ടത്. ഷബീര്‍ സുല്‍ത്താനും വിവേകയും ചേര്‍ന്ന് എഴുതിയ വരികൾക്ക് സം​ഗീതം നൽ‌‍കിയിരിക്കുന്നത് ​ഗിബ്രാന്‍ ആണ്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് തുനിവ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രം 2023 പൊങ്കലിന് തീയേറ്ററുകളിൽ റിലീസ് ചെയ്യും. എച്ച് വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സെപ്റ്റംബറിൽ പുറത്തുവിട്ടിരുന്നു. ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്‌സാണ്. റിപ്പോർട്ടുകൾ അനുസരിച്ച് വമ്പൻ തുകയ്ക്കാണ് ചിത്രത്തിന്റെ ഒടിടി അവകാശങ്ങൾ വിറ്റ് പോയിരിക്കുന്നത്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ ആണ് നായിക.



ധൈര്യമില്ലാത്തവർക്ക് മഹത്വമുണ്ടാകില്ല (No Guts No Glory) എന്ന ടാഗ് ലൈനോടെയാണ് ചിത്രത്തിന്റെ ടൈറ്റിൽ അവതരിപ്പിച്ചത്. തുടരെ തുടരെ ആക്ഷൻ ഹിറ്റുകൾ സമ്മാനിച്ച താരത്തിന്റെ മറ്റൊരു മാസ് മസാല ചിത്രമായിരിക്കും തുനിവ് എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.  


Also Read: Nanpakal Nerathu Mayakkam Movie : "സെരിപ്പെട്ട് വരുമാ?"; മമ്മൂട്ടിയുടെ നൻപകൽ നേരത്ത് മയക്കത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു, ചിത്രം ഉടനെത്തും


 


അജിത്-എച്ച് വിനോദ് കൂട്ടുകെട്ടിൽ കോളിവുഡിൽ ഒരുങ്ങുന്ന മൂന്നാമത്തെ ചിത്രമാണ് തുനിവ്. നേരത്തെ ഇരുവരും ചേർന്ന് വലിമൈ, ബോളിവുഡ് ചിത്രം പിങ്കിന്റെ റീമേക്കായ നേർക്കൊണ്ട പാർവൈ എന്നീ ഹിറ്റുകൾ സമ്മാനിച്ചിരുന്നു. സീ സ്റ്റുഡിയോസും ബോണി കപൂറിന്റെ ബെയ് വ്യൂ പ്രോജക്ടും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. നീരവ് ഷായാണ് ചിത്രത്തിന്റെ ഛായഗ്രഹകൻ. സൂപ്രീം സുന്ദറാണ് തുനിവിന്റെ ആക്ഷൻ കോറിയോഗ്രഫർ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.