തമിഴിൽ  24 മണിക്കൂറിൽ  ഏറ്റവുമധികം പേർ കണ്ട ട്രെയിലറുകളിൽ തുണിവും വാരിസും.  പൊങ്കൽ റിലീസിനാണ് ചിത്രങ്ങൾ രണ്ടും എത്തുന്നത്. ഇതിന് മുൻപ് തന്നെ രണ്ട് ട്രെയിലറുകളും വളരെ മികച്ച പ്രതികരണമാണ് യൂ ടൂബിൽ നേടിയത്. തുണിവ് ഇതുവരെ 55 മില്യൺ പേരാണ് കണ്ടത്.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ ഒരു ദിവസം മുൻപ് പുറത്തിറങ്ങിയ വാരിസ് 33 മില്യൺ കാഴ്ചക്കാരെയാണ് നേടിയത്.  വിജയ് രശ്മി മന്ദാന തുടങ്ങിയവരാണ് വാരിസിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ചിത്രം വമ്പൻ ഹിറ്റായിരിക്കും എന്നാണ് പ്രവചനം.അതേസമയം അജിത്ത് മഞ്ജു വാര്യർ തുടങ്ങിവരാണ് തുണിവിൽ എത്തുന്നത്.


 





രണ്ട് സൂപ്പർ താര ചിത്രങ്ങളായതിനാൽ തന്നെ പൊങ്കൽ റിലീസുകളിൽ ക്ലാഷുണ്ടായേക്കും എന്ന് ഫാൻസും ചൂണ്ടിക്കാട്ടുന്നു. എന്നാൽ തുണിവ് ജനുവരി 11-നും വാരിസ് 12-നും ആണ് റിലീസിന് എത്തുന്നത്. ഇതോടൊപ്പം  ട്രെയിലറിൽ 24 മണിക്കൂറിൽ ഏറ്റവും അധികം പേർ കണ്ട അഞ്ച് ട്രെയിലറുകളാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. 


ഇതിൽ തന്നെ ബീസ്റ്റ്-29 മില്യൺ, സർക്കാര് വാരി പാട്ട- 26.77 മില്യൺ, തുണിവ്- 24.96 മില്യൺ, രാധേ ശ്യാം 23.20 മില്യൺ, വാരിസ്- 23.05 മില്യൺ എന്നിങ്ങനെയാണ്.ലിസ്റ്റിൽ തുണിവ് മൂന്നാമതും, വാരിസ് അഞ്ചാമതുമാണ്


വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന വാരിസിൽ  ഹരി, അഹിഷോര്‍ സോളമന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഡീഷണല്‍ തിരക്കഥ ഗാനരചയിതാവ് വിവേകാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തില ​ഗാനങ്ങൾ എല്ലാ ഇതിനോടകം ജനശ്രദ്ധ നേടിക്കഴിഞ്ഞു.


 


അജിത്തിനെ നായകനാക്കി എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് തുനിവ്. മഞ്ജു വാര്യരുടെ രണ്ടാമത്തെ തമിഴ് ചിത്രമാണ് ബോണി കപൂറാണ് തുനിവ് നിര്‍മിക്കുന്നത്. വീര, സമുദ്രക്കനി, ജോണ്‍ കൊക്കെന്‍, തെലുങ്ക് നടന്‍ അജയ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.