Thunivu & Varisu Box Office: തുണിവോ, വാരിസോ...! ആദ്യ ദിന കളക്ഷനിൽ മുന്നിൽ ആര്?
രണ്ട് ചിത്രങ്ങളും ആദ്യ ദിവസം ഗംഭീര കളക്ഷനാണ് നേടിയത്. തുണിവിനും വാരിസിനും തിയേറ്ററിൽ സമ്മിശ്ര പ്രതികരണങ്ങളാണ് നേടാനായത്.
ആരാധകർക്കിടയിൽ വലിയ രീതിയിൽ ചർച്ചയായ ഒന്നാണ് വിജയ് ചിത്രം വാരിസ്, അജിത് ചിത്രം തുണിവ് എന്നിവയുടെ റിലീസ് ഒരേ ദിവസം എന്ത് സംഭവിക്കും എന്നത്. ഇന്നലെ ജനുവരി 11ന് രണ്ട് ചിത്രങ്ങളും തിയേറ്ററുകളിൽ റിലീസ് ചെയ്തു. തലേദിവസം മുതൽ തന്നെ അജിത് ആരാധകരും വിജയ് ആരാധകരും ഇരു ചിത്രങ്ങളുടെയും റിലീസ് ആഘോഷമാക്കിയിരുന്നു. തുണിവിന് പുലർച്ചെ 1 മണി മുതൽ ഷോകൾ ഉണ്ടായിരുന്നു. വാരിസിന്റെ പ്രീമിയർ 4.30നാണ് തമിഴ്നാട്ടിൽ തുടങ്ങിയത്. ഇരു ചിത്രവും നിറഞ്ഞ സദസിലാണ് പ്രദർശനം തുടങ്ങിയത്.
തമിഴ്നാട്ടിൽ തുണിവും വാരിസും ബോക്സോഫീസിൽ ബമ്പർ ഓപ്പണിംഗ് നേടിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 85 മുതൽ 90 ശതമാനം വരെ ഒക്കുപ്പൻസിയിലാണ് രണ്ട് ചിത്രങ്ങളും ദിവസം മുഴുവനും പ്രദർശനം നടത്തിയത്. രണ്ട് ചിത്രങ്ങൾക്കും അഢ്വാൻസ് ബുക്കിംഗും അത്രകണ്ട് ഉണ്ടായിരുന്നു. എന്നാൽ ഇതിൽ ആരുടെ ചിത്രമായിരിക്കും ആദ്യ ദിനം ഏറ്റവും അധികം കളക്ഷൻ നേടിയിട്ടുണ്ടാകുക? ആരാധകർക്കും ഇതറിയാൻ ആകാംക്ഷയുണ്ടാകും.
വാരിസോ, തുണിവോ?
വാരിസും തുണിവും ഒരേ ദിവസം ഇറങ്ങിയത് കൊണ്ട് തന്നെ ഏത് ചിത്രത്തിനാകും കൂടുതൽ കളക്ഷകൻ ലഭിച്ചിട്ടുണ്ടാകുക എന്നറിയാൻ എല്ലാവർക്കും ആകാംക്ഷയുണ്ടാകും. തമിഴ്നാട്ടിൽ വാരിസ് നേടിയ കളക്ഷനേക്കാൾ നേരിയ ലീഡ് അജിത്തിന്റെ തുണിവിനാണ്. 18.50 കോടി മുതൽ 20.50 കോടി വരെയാണ് തമിഴ്നാട്ടിൽ മാത്രം തുണിവ് ആദ്യ ദിനം നേടിയത്. അതേസമയം വിജയ് ചിത്രം വാരിസ് 17 മുതൽ 19 കോടി വരെ കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ട്.
വാരിസിനേക്കാളും മികച്ച സ്ക്രീനുകൾ നേടാൻ തുണിവിന് സാധിച്ചുവെന്നതാണ് കളക്ഷൻ നേരിയ തോതിലെങ്കിലും കൂടാൻ കാരണം. നിർമ്മാതാക്കളായ ബോണി കപൂർ, സീ സ്റ്റുഡിയോസ് ചിത്രം വിതരണം ചെയ്ത റെഡ് ജയന്റ് ഫിലിംസും തുണിവിന് സംസ്ഥാനത്തുടനീളം പ്രീമിയം സ്‌ക്രീനുകൾ ലഭിക്കുമെന്ന് ഉറപ്പാക്കി.
തമിഴ്നാടിന് പുറത്തും രണ്ട് ചിത്രങ്ങളും വലിയ വ്യത്യാസങ്ങളില്ലാതെ കളക്ഷൻ നേടിയെന്ന് തന്നെ പറയാം. വാരിസിനാണ് തമിഴ്നാടിന് പുറത്ത് നേരിയ മുൻതൂക്കം ലഭിച്ചത്. വാരിസ് 8.50 മുതൽ 9 കോടി വരെയാണ് കളക്ഷൻ നേടിയത്. തുണിവിന് 8 മുതൽ 8.50 കോടി വരെയും കളക്ഷൻ നേടാനായി. രണ്ട് ചിത്രങ്ങളും കൂടി ചേർന്ന് 54 കോടിയോളം ഇന്ത്യ ഗ്രോസ് കളക്ഷൻ നേടിയതായാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...