Thunivu OTT Release : തുനിവിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു; എവിടെ, എപ്പോൾ കാണാം?
Thunivu Movie OTT Release Date : ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്‌സാണ്. ചിത്രം ഫെബ്രുവരി 8 മുതൽ ഒടിടി പ്ലാറ്റ്‌ഫോമിൽ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
അജിത് കുമാർ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം തുനിവ് ഉടൻ ഒടിടിയിലെത്തുന്നു. ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്‌സാണ്. ചിത്രത്തിൻറെ ഒടിടി റിലീസ് തീയതി നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചു. ചിത്രം ഫെബ്രുവരി 8 മുതൽ ഒടിടി പ്ലാറ്റ്‌ഫോമിൽ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. പൊങ്കൽ റിലീസായി ജനുവരി 11ന് തിയേറ്ററുകളിലെത്തിയ ചിത്രമാണ് തുനിവ്. ചിത്രത്തിന് തീയേറ്ററുകളിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് നേടാനായത്. എച്ച് വിനോദാണ് ചിത്രം സംവിധാനം ചെയ്തത്.
ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ ആണ് നായികയായി എത്തിയത്. ധൈര്യമില്ലാത്തവർക്ക് മഹത്വമുണ്ടാകില്ല (No Guts No Glory) എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. അജിത്-എച്ച് വിനോദ് കൂട്ടുകെട്ടിൽ കോളിവുഡിൽ എത്തിയ മൂന്നാമത്തെ ചിത്രമാണ് തുണിവ്. നേരത്തെ ഇരുവരും ചേർന്ന് വലിമൈ, ബോളിവുഡ് ചിത്രം പിങ്കിന്റെ റീമേക്കായ നേർക്കൊണ്ട പാർവൈ എന്നീ ഹിറ്റുകൾ സമ്മാനിച്ചിരുന്നു.
സീ സ്റ്റുഡിയോസും ബോണി കപൂറിന്റെ ബെയ് വ്യൂ പ്രോജക്ടും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. നീരവ് ഷായാണ് ചിത്രത്തിന്റെ ഛായഗ്രാഹകൻ. സൂപ്രീം സുന്ദറാണ് തുണിവിന്റെ ആക്ഷൻ കോറിയോഗ്രഫർ.ഒട്ടും നിരാശപ്പെടുത്താതെ തല അജിത്തിൻ്റെ മാസ്സ് പ്രകടനം തന്നെയാണ് ആരാധകർക്ക് കിട്ടിയത്. ഡാൻസിലും ഫൈറ്റിലും തലയെ പകരം വയ്ക്കാൻ മറ്റാരും ഇല്ലെന്ന് തെളിയിച്ചിരിക്കുകയാണ് അജിത്ത് എന്നാണ് ആരാധകരുടെ പക്ഷം. ഇൻട്രോ മുതൽ തല അജിത്ത് പൂണ്ട് വിളയാടിയിരിക്കുകയാണ് ചിത്രത്തിൽ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...