Thuramukham Movie OTT : നിവിൻ പോളിയുടെ തുറമുഖം ഒടിടിയിൽ എത്തുന്നു; റിലീസ് പ്രഖ്യാപിച്ചു
Thuramukham OTT Release Date : സോണി ലിവാണ് നിവിൻ പോളി-രാജീവ് രവി ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്
ഏറെ നാളത്തെ പ്രേക്ഷകരുടെ കാത്തിരിപ്പിനൊടുവിൽ തിയറ്ററുകളിൽ എത്തിയ ചിത്രമാണ് തുറമുഖം. തിയറ്ററുകളിൽ മോശമല്ലാത്ത അഭിപ്രായം നേടിയെടുത്ത നിവിൻ പോളി ചിത്രം ഇനി ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. സോണി ലിവാണ് രാജീവ് രവി സംവിധാനം ചെയ്ത ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. തുറമുഖം ഏപ്രിൽ 28 മുതൽ സോണി ലിവിൽ സംപ്രേഷണം ചെയ്ത് തുടങ്ങും. ഒടിടി റിലീസ് പ്രഖ്യാപിച്ചുകൊണ്ട് സോണി ലിവ് ചിത്രത്തിന്റെ ട്രെയിലറും പുറത്ത് വിട്ടു.
നിവിൻ പോളി, ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, സുദേവ് നായർ, അർജുൻ അശോകൻ, മണികണ്ഠൻ ആർ ആചാരി, സെന്തിൽ കൃഷ്ണ, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്ത്, ദർശന രാജേന്ദ്രൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. വലിയ പ്രതിസന്ധികൾക്കൊടുവിലാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. മൂന്ന് തവണ റിലീസ് മുടങ്ങി പോയ ചിത്രം തിയേറ്ററുകളിലെത്തിച്ചത് ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ആണ്.
ഇയ്യോബിന്റെ പുസ്തകം എന്ന ചിത്രത്തിന് ശേഷം ഗോപൻ ചിദംബരം തിരക്കഥയെഴുതിയ ചിത്രം എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. ഗോപൻ ചിദംബരത്തിന്റെ അച്ഛൻ രചിച്ച നാടകത്തെ ആസ്ഥാനമാക്കിയുള്ള സിനിമയാണിത്. തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറിൽ സുകുമാർ തെക്കെപ്പാട്ടും ജോസ് തോമസുമാണ് സിനിമ നിർമിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സംവിധായകൻ രാജീവ് രവി തന്നെയാണ്. അൻവർ അലിയുടെ വരികൾക്ക് കെയും ഷാഹ്ബാസ് അമാനും ചേർന്നാണ് സംഗീതം നൽകിയിരിക്കുന്നത്. ബി അജിത് കുമാറാണ് എഡിറ്റർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...