നിവിന്‍ പോളി കേന്ദ്ര കഥാപാത്രമായി എത്തിയ ഏറ്റവും പുതിയ ചിത്രം തുറമുഖത്തിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു. മറവി ഒരു കല്ലറ എന്നാരംഭിക്കുന്ന വീഡിയോ ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. കെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത് അൻവർ അലിയാണ്. ഗാനം ആലപിച്ചിരിക്കുന്നത് ബിജു നാരായണനാണ്. ഏറെ പ്രതിസന്ധികളെ തരണം ചെയ്ത് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് തുറമുഖം. ചിത്രത്തിന് തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടാൻ കഴിഞ്ഞിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING


 രാജീവ് രവി സംവിധാനം ചെയ്ത ചിത്രം ലിസ്റ്റിന്‍ സ്റ്റീഫനാണ് പ്രദർശനത്തിനെത്തിച്ചിരിക്കുന്നത്. കൊച്ചിയില്‍ 1962 വരെ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രമേയം. മട്ടാഞ്ചേരി മൊയ്തു എന്ന നായക കഥാപാത്രമായാണ് ചിത്രത്തില്‍ നിവിന്‍ പോളി എത്തിയത്.


ALSO READ: Thuramukham Song: 'ആദം മല തേടി, ഹാദി ആലി മരക്കാര്‍'; തുറമുഖത്തിലെ ലിറിക്കല്‍ വിഡിയോ പുറത്തിറക്കി


പുതിയ കൊച്ചി തുറമുഖം നിര്‍മിക്കുന്ന 1920കളിലാണ് കഥ തുടങ്ങുന്നത്. ഈ സമയത്ത് ജോലി അന്വേഷിച്ച് നാടിന്റെ നാനാഭാഗത്ത് നിന്നും നിരവധിയാളുകള്‍ ലേബര്‍ കോൺട്രാക്ടർമാരുടെ ഓഫീസുകള്‍ക്ക് മുന്നില്‍ തടിച്ചുകൂടുന്നു. ഓഫീസില്‍ നിന്നും കോൺട്രാക്ടർമാരും അവരുടെ ശിങ്കിടികളും എറിയുന്ന മെറ്റല്‍ ടോക്കണുകള്‍ക്ക് വേണ്ടിയാണ് തൊഴിലാളികള്‍ അവിടെ തടിച്ചു കൂടുന്നത്.


തുടര്‍ന്ന് 1940കളിലേക്കും അമ്പതുകളിലേക്കും നീങ്ങുന്ന കഥയില്‍ ഏറെ വളര്‍ന്ന കൊച്ചി തുറമുഖം, കരാറുകാരും മുതലാളിമാരും അവരുടെ ഭാഗം ചേരുന്ന യൂണിയന്‍ നേതാക്കളും അടങ്ങുന്ന ഒരു മാഫിയയുടെ വിളനിലമാകുന്നു. പണിയെടുക്കാനും മാന്യമായി ജീവിക്കാനുമുള്ള അവകാശത്തിന് വേണ്ടി തൊഴിലാളികള്‍ പോരാടേണ്ടി വരുന്ന കാലം. ഈ കലുഷിതമായ കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ഒരു കുടുബത്തിന്റെയും ഒരു നാടിന്റെയും അതിജീവനത്തിന്റെ കഥയാണ് തുറമുഖം പറയുന്നത്.


ജോജു ജോര്‍ജ്, ഇന്ദ്രജിത്ത് സുകുമാരന്‍, നിമിഷ സജയന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, ദര്‍ശന രാജേന്ദ്രന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി, ശെന്തില്‍ കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.


ഗോപന്‍ ചിദംബരനാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. തെക്കേപ്പാട്ട് ഫിലിംസിന്റെയും ക്വീന്‍ മേരി സിനിമാസിന്റെയും ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ട് നിര്‍മിച്ച ചിത്രത്തില്‍ ജോസ് തോമസ് സഹനിര്‍മാതാവാണ്. എഡിറ്റര്‍- ബി. അജിത്കുമാര്‍, കലാസംവിധാനം- ഗോകുല്‍ ദാസ്, ഡിസൈന്‍ - ഓള്‍ഡ്മങ്ക്സ്, ഡിസ്ട്രിബൂഷന്‍ ലീഡ്- ബബിന്‍ ബാബു, ഓണ്‍ലൈന്‍ പ്രൊമോഷന്‍- അനൂപ് സുന്ദരന്‍, പി ആര്‍ ഒ- എ എസ് ദിനേശ്, ആതിര, മാര്‍ക്കറ്റിങ് പ്ലാന്‍- ബിനു ബ്രിങ്ഫോര്‍ത്ത്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.