Tiger Shroff And Disha Patani Breakup News :ബോളിവുഡ് താരങ്ങൾക്കിടെയിലെ പ്രണയ ജോഡികളാണ് ടൈഗർ ഷ്റോഫും നടി ദിഷാ പഠാണിയും. ഇരുവരും ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും കഴിഞ്ഞ ആറ് വർഷങ്ങളായി താരങ്ങൾക്കിടിയിൽ നിലനിൽക്കുന്ന അഭ്യുഹം തിരുത്താൻ തയ്യറായിട്ടില്ല. കൂടാതെ ഇരുവരെ ഒരുമിച്ച പൊതുയിടങ്ങളിൽ കാണുകയും സോഷ്യൽ മീഡിയ പോസ്റ്റുകളും താരങ്ങൾ തമ്മിൽ പ്രണയത്തിലാണ് ഉറപ്പിക്കേണ്ടി വന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇരുവരും ഒരുമിച്ച 2018 അഭിനയിച്ച ബാഗി 2-ും അതിൽ ബേഫക്കീറ ഗാനവും വലിയ തംരഗം സൃഷ്ടിച്ചിരുന്നു. അങ്ങനെ ഇരിക്കെയാണ് ഇരു താരങ്ങൾക്ക് ഇടയിൽ പ്രശ്നങ്ങൾ ഉടലെടുത്തുയെന്ന് പിരിഞ്ഞുയെന്നുള്ള അഭ്യുഹങ്ങളും അതിനെ തുടർന്നുള്ള വാർത്തകളും പുറത്തേക്കെത്തുന്നത്. 


ALSO READ : Nude Photoshoot: നഗ്ന ഫോട്ടോഷൂട്ട്‌, രൺവീർ സിംഗിനെതിരെ പരാതി


ഇംഗ്ലീഷ് പോർട്ടലായ ഹിന്ദുസ്ഥാന ടൈംസിന്റെ റിപ്പോർട്ടിന് പിന്നാലെയാണ് ഇരുവർക്കിമിടയിലുള്ള പ്രശ്നം ഗോസിപ്പ് പാപ്പിറാസി ലോകത്ത് ചർച്ചയാകാൻ തുടങ്ങിയത്. ഇരു താരങ്ങൾ ഇപ്പോൾ ഒരുമിച്ചല്ലയെന്നും കൂടാതെ ഇരുവർക്കുമിടയിലുള്ള പ്രശ്നമെന്താണെന്ന് വ്യക്തതയില്ലയെന്നും ഒരു വൃത്തത്തെ ഉദ്ദരിച്ചു കൊണ്ടാണ് ഇംഗ്ലീഷ് മാധ്യമം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 


കൂടാതെ ഇരുവരും തമ്മിൽ പിരിഞ്ഞതായി ഷ്റോഫിനോട് അടുത്ത ബന്ധമുള്ളയാൾ വൃത്തത്തെ അറിയിച്ചുയെന്ന് ഹിന്ദുസ്ഥാൻ ടൈംസ് തങ്ങളുടെ റിപ്പോർട്ടിൽ അറിയിക്കുന്നു. എന്നിരുന്നാലും ഇരുവരും പരസ്പരം സോഷ്യൽ മീഡിയയിൽ പിന്തുടരുന്നത് തുടരുന്നുണ്ടെന്നും ഇംഗ്ലീഷ് പോർട്ടൽ വ്യക്തമാക്കുന്നു. 


ALSO READ : Vicky Kaushal-Katrina Kaif: താരദമ്പതികളായ വിക്കി കൗശലിനും കത്രീന കൈഫിനും വധഭീഷണി; പോലീസ് അന്വേഷണം ആരംഭിച്ചു


ഒരാഴ്ച മുമ്പാണ് ഈ കാര്യങ്ങൾ തങ്ങൾ അറിഞ്ഞത്. ഇത് സംബന്ധിച്ച് ഷ്റോഫ് ഒന്നും പ്രതികരിച്ചില്ല. നിലവിൽ ബോളിവുഡ് നായകൻ തന്റെ ജോലി ശ്രദ്ധ കേന്ദ്രീകരിക്കുകയാണന്നും ലണ്ടണിൽ അവധിക്ക് പോയിരിക്കുകയാണെന്നും ഹിന്ദുസ്ഥാൻ ടൈംസ് തങ്ങളുടെവൃത്തത്തിന് ലഭിച്ച വിവരം പങ്കുവച്ചു.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.