Kollam Sudhi Death: ഇങ്ങനെ ഇടാൻ വേണ്ടിയാണോ ഈ ചിത്രം എനിക്ക് അയച്ചത് ... ടിനി ടോമിന്റെ പോസ്റ്റ് വൈറലാകുന്നു
Kollam Sudhi Death: വികാരാധീനനായ ടിനി ടോം ഫോട്ടോ പങ്കുവെച്ചുകൊണ്ട് കുറിച്ച കുറിപ്പാണ് സോഷ്യൽ മീഡിയയിലെ സംസാര വിഷയം
Kollam Sudhi Death: നടന്‍ കൊല്ലം സുധിയുടെ വിയോഗത്തിൽ വികാരാധീനനായി നടന്‍ ടിനി ടോം. സുധി അവസാനം പങ്കെടുത്ത ഷോയില്‍ ടിനി ടോമും ഉണ്ടായിരുന്നു. ഒരുമിച്ചു വേദി പങ്കിട്ടു പിരിഞ്ഞ ശേഷം ലഭിച്ച ഈ വാർത്തയിൽ തകർന്നിരിക്കുകയാണ് ടിനി ടോം. വികാരാധീനനായ ടിനി ടോം ഒരു ഫോട്ടോ പങ്കുവെച്ചുകൊണ്ട് കുറിച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാര വിഷയം.
Also Read: പ്രശസ്ത ഹാസ്യ താരം കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു
ദൈവമേ വിശ്വസിക്കാൻ ആകുന്നില്ല എന്ന് തുടങ്ങുന്ന കുറിപ്പിൽ ടിനി കുറിച്ച വാക്കുകൾ വൈറലാകുകയാണ്. ഇങ്ങനെ ഇടാൻ വേണ്ടിയാണോ ഈ ചിത്രം എനിക്ക് അയച്ചത് ... എന്നായിരുന്നു ടിനി ആ കുറിപ്പിലൂടെ ചോദിക്കുന്നത്. ഇന്നലെ പരിപാടി കഴിഞ്ഞു പിരിയുന്നതിനു മുന്‍പ് സുധി ഒരു ആഗ്രഹം പറഞ്ഞുവെന്നും ഒരുമിച്ചു ഒരു ഫോട്ടോ എടുക്കണമെന്നായിരുന്നു അതെന്നും ടിനി ടോം കുറിച്ചു. എന്നാല്‍ അത് ഇങ്ങനെ ഇടാനായിരിക്കുമന്ന് കരുതിയില്ലെന്നാണ് ആ ഫോട്ടോ കൂടി പങ്കുവെച്ചുകൊണ്ട് ടിനി ടോം ഫേസ്ബുക്കിലൂടെ കുറിച്ചിരിക്കുന്നത്.
ടിനി ടോമിന്റെ ഫേസ്ബുക് പോസ്റ്റിറ്റിന്റെ പൂർണ്ണരൂപം ചുവടെ ചേർക്കുന്നു...
Also Read: ബുധന്റെ രാശിമാറ്റം സൃഷ്ടിക്കും ഗജകേസരി യോഗം; ഈ രാശിക്കാർക്ക് ജൂൺ 7 മുതൽ അതിഗംഭീരം സമയം!
ഇന്ന് പുലർച്ചെ നാലരയോടെ തൃശൂര്‍ കയ്പമംഗലത്ത് വച്ചുണ്ടായ അപകടത്തിലാണ് സിനിമാതാരവും മിമിക്രി താരവുമായിരുന്ന കൊല്ലം സുധിമരിച്ചത്. വടകരയില്‍ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. അപകട സമയത്ത് കാറിൽ ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവരും ഉണ്ടായിരുന്നു. അപകടം നടന്ന ഉടനെ ഗുരുതര പരിക്കേറ്റ കൊല്ലം സുധിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റ് താരങ്ങളെ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വകാര്യ ചാനലിന്റെ പ്രോഗ്രാമില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു അപകടമുണ്ടായത്.
Also Read: കൊല്ലം സുധിയുടെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി
സിനിമകളിലൂടെയും ടിവി ഷോകളിലുമായി മലയാളികളെ ഏറെ ചിരിപ്പിച്ച നടനാണ് കൊല്ലം സുധി. ജഗദീഷിനെ അനുകരിച്ചാണ് നിരവധി വേദികളിൽ തരാം കയ്യടി നേടിയത്. പല വേദികളിലും ബിനു അടിമാലിയും ഉല്ലാസിനുമൊപ്പം സുധി പ്രോഗ്രാം അവതരിപ്പിച്ചിട്ടുണ്ട്. ഇവര്‍ ഒന്നിച്ച് സ്റ്റേജില്‍ എത്തുമ്പോള്‍ തന്നെ കാണികളുടെ ഉള്ളിൽ ആവേശം നിറയുമായിരുന്നു. മിമിക്രിയിലൂടെ ബിഗ് സ്‌ക്രീനില്‍ എത്തിയ ആളാണ് കൊല്ലം സുധി. 2015 ല്‍ പുറത്തിറങ്ങിയ കാന്താരി എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തിയത്. കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തിലെ സുധിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്നും വാട്‌സപ്പ് സ്റ്റാറ്റസുകളിലും മറ്റും ചിത്രത്തിലെ നടന്റെ സംഭാഷണം ഇടംപിടിക്കാറുണ്ട്. കുട്ടനാടന്‍ മാര്‍പാപ്പ, തീറ്റ റപ്പായി, വകതിരിവ്, ആന്‍ ഇന്റര്‍നാഷ്ണല്‍ ലോക്കല്‍ സ്റ്റോറി, കേശു ഈ വീടിന്റെ നാഥന്‍, എസ്‌കേപ്പ്, സ്വര്‍ഗത്തിലെ കട്ടുറുമ്പ് എന്നിവയാണ് സുധി അഭിനയിച്ച മറ്റ് സിനിമകള്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...