Actor Bernard Hill Death: പ്രശസ്ത ഹോളിവുഡ് നടന്‍ ബെര്‍ണാഡ് ഹില്‍ അന്തരിച്ചു. 79 വയസായിരുന്നു. ‘ദി ലോര്‍ഡ് ഓഫ് ദ റിംഗ്‌സ്’ ട്രൈലോജി, ‘ടൈറ്റാനിക്’ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ പ്രശസ്തനായിരുന്നു ബെര്‍ണാഡ്.  ഇന്നലെ രാവിലെയായിരുന്നു അന്ത്യം സംഭവിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഭോജ്പുരി നടി അമൃതാ പാണ്ഡെ വീട്ടിൽ മരിച്ച നിലയിൽ, ചർച്ചയായി ഒടുവിലത്തെ നിഗൂഢ പോസ്റ്റ്


 


ടൈറ്റാനിക് സിനിമയിലെ ക്യാപ്റ്റന്‍ എഡ്വേര്‍ഡ് സ്മിത്തിന്റെ വേഷത്തിലൂടെയാണ് ബെര്‍ണാഡ് ശ്രദ്ധേയനാകുന്നത്. അഞ്ചു പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തില്‍ ഒട്ടനവധി നാടകത്തിലും ടെലിവിഷനിലും സിനിമയിലും ബെര്‍ണാഡ് അഭിനയിച്ചിട്ടുണ്ട്. 1944 ല്‍ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലായിരുന്നു ബെര്‍ണാഡ് ജനിച്ചത്.  നാടക മേഖലയിലെ ഉന്നത വിദ്യാഭ്യാസത്തിനു ശേഷം 1970 മുതലാണ് അഭിനയരംഗത്ത് ബെര്‍ണാഡ് സജീവമായത്.  ശനിയാഴ്ച ലിവർപൂൾ കോമിക് കോൺ കൺവെൻഷനിൽ പങ്കെടുക്കാനിരുന്ന ഹിൽ അവസാന നിമിഷം ഇതിൽനിന്ന് പിൻമാറുകയായിരുന്നു എന്നാണ് റിപ്പോർട്ട്. അവസാനം അഭിനയിച്ച ടിവി പരമ്പരയായ ദ റെസ്പോണ്ടർ ഞായറാഴ്ച പ്രദർശനം തുടങ്ങിയ അവസരത്തിലായിരുന്നു ബെർണാർഡ് ഹില്ലിന്റെ മരണം എന്നത് ശ്രദ്ധേയം.  


Also Read: 4 ദിവസങ്ങൾക്ക് ശേഷം ഇരട്ട രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും അപാരധനം ഒപ്പം പുരോഗതിയും!


 


പതിനൊന്ന് ഓസ്കർ പുരസ്കാരങ്ങൾ എന്ന റെക്കോർഡ് നേടിയ രണ്ടു ചിത്രങ്ങളിൽ അഭിനയിച്ച ഒരേയൊരു താരവും ഹിൽ ആയിരുന്നു. ആ ചിത്രങ്ങൾ ലോർഡ് ഓഫ് ദ റിം​ഗ്സും ടൈറ്റാനിക്കുമായിരുന്നു. 1975 ൽ പുറത്തിറങ്ങിയ ഇറ്റ് കുഡ് ഹാപ്പെൻ റ്റു യു ആണ് ഇദ്ദേഹത്തിന്റെ ആദ്യസിനിമ. തുടർന്ന് 1976 ൽ ​ഗ്രാനഡ ടെലിവിഷൻ പരമ്പരയായ ക്രൗൺ കോർട്ടിലും വേഷമിട്ടു. ബിബിസിക്കുവേണ്ടി അലൻ ബ്ലീസ്ഡെയ്ൽ ഒരുക്കിയ പ്ലേ ഫോർ ടുഡേയിലെ യോസർ ഹ്യൂ എന്ന കഥാപാത്രമാണ് അദ്ദേഹത്തെ പ്രശസ്തിയിലേക്കുയർത്തിയത്. റിച്ചാർഡ് അറ്റൻബെറോ സംവിധാനം ചെയ്ത ​ഗാന്ധി എന്ന ചിത്രത്തിൽ സാര്‍ജെന്റ്‌ പുത്നാം എന്ന വേഷത്തിലും ഹിൽ എത്തിയിരുന്നു. ബെർണാർഡ് ഹിൽ സിനിമകളിൽ സജീവമായത് 1990 ന്റെ മധ്യകാലം മുതലാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്