ചിത്രീകരണത്തിനിടെ പരിക്കേറ്റ ചലച്ചിത്ര താരം ടോവിനോ തോമസി(Tovino Thomas)ന്റെ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍. ആന്തരിക രക്തസ്രാവം നിന്നതായും ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടായതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. 'കള' എന്ന സിനിമയുടെ സംഘടന രംഗ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്.


COMMERCIAL BREAK
SCROLL TO CONTINUE READING

'അമ്പോ പൊളി'യെന്ന് ടോവിനോ... 'നമ്മുക്ക് ഒരുമിച്ച് ജിമ്മാം, അപ്പനേം കൂട്ടിക്കോ'യെന്ന് പൃഥ്വി


കഴിഞ്ഞ ദിവസമാണ് കടുത്ത വയറുവേദനയെ തുടര്‍ന്ന് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ആന്‍ജിയോ ഗ്രാമിന് വിധേയനാക്കുകയും ചെയ്തത്. പരിശോധനയില്‍ രക്തസ്രാവമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നിരീക്ഷണത്തിനായി ICUല്‍ പ്രവേശിപ്പിക്കുകയായിരുന്നു.


ടൊവിനോയുടെ പുതിയ വര്‍ക്ക് ഔട്ട് വീഡിയോ വൈറൽ


24 മണിക്കൂറിന്ശേഷം വീണ്ടും ആന്‍ജിയോഗ്രാം ചെയ്തപ്പോള്‍ രക്തസ്രാവം നിന്നതായി കണ്ടെത്തി. എന്നാല്‍, 24 മണിക്കൂര്‍ കൂടി ICU-ല്‍ തന്നെ തുടരും. സാഹചര്യവശാല്‍ ഇനിയും നില മോശമാകുകയാണെങ്കില്‍ ലാപ്റോസ്കോപ്പിക് വിധേയനാക്കും. നിലവില്‍ ആരോഗ്യ നില തൃപ്തികരമാണ് -ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. 


ചിത്രീകരണത്തിനിടെ നടന്‍ ടൊവിനോയ്ക്ക് പരിക്ക്, ICUവിൽ നിരീക്ഷണത്തില്‍


ചിത്രീകരണത്തിനിടെ വയറിന് ചവിട്ടേറ്റതാണ് പരിക്കേല്‍ക്കാന്‍ കാരണമെന്നാണ് സൂചന. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രോഹിത് ബിഎസ് സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ കള.