ടൊവീനോ തോമസ്, കനി കുസൃതി എന്നിവരെ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് വഴക്ക്. സനൽ കുമാർ ശശിധരൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. പ്രേക്ഷകരിൽ വലിയ രീതിയിൽ ഉദ്വേ​ഗം ജനിപ്പിക്കുന്ന ട്രെയിലറാണ് പുറത്തിറക്കിയിട്ടുള്ളത്. ടൊവീനോ, കനി കുസൃതി എന്നിവരെ കൂടാതെ സുദേവ് നായര്‍, അസീസ് നെടുമങ്ങാട്, വിശ്വജിത്ത്, ബൈജു നെറ്റോ, ദേവകി രാജേന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING


ടൊവിനോ ഉൾപ്പെടെ എല്ലാ താരങ്ങളും മികച്ച അഭിനയം കാഴ്ചവെക്കുന്നുണ്ട്. അസീസ് നെടുമങ്ങാടിന്റെ ​ഗംഭീര പ്രകടനം ചിത്രത്തിൽ കാണാൻ സാധിക്കുമെന്നാണ് ട്രെയിലറിൽ നിന്ന് വ്യക്തമാകുന്നത്. ചന്ദ്രു സെല്‍വരാജ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ടൊവിനോ തോമസ് പ്രൊഡക്ഷന്‍സും പാരറ്റ് മൗണ്ട് പിക്‌ചേഴ്‌സും സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്. ടൊവിനോ, ​ഗിരീഷ് നായർ, ഫൈസൽ ഷജിൻ ഹസൻ എന്നിവർ ചേർന്നാണ് നിർമ്മാണം. പൃഥ്വി ചന്ദ്രശേഖർ ആണ് സം​ഗീതം സംവിധാനം നിർവഹിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.