Tovino Thomas New Movie Munpe : ടൊവീനോ തോമസ് നായകനായി എത്തുന്ന പുതിയ ചിത്രം മുൻപേ പ്രഖ്യാപിച്ചു. ടൊവീനോയുടെ പിറന്നാൾ ദിനത്തിൽ ടൈറ്റിൽ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് മുൻപേ പ്രഖ്യാപനം. അഞ്ചാം പാതിരാ, കുമ്പളങ്ങി നൈറ്റ്സ്, മഹേഷിൻ്റെ പ്രതികാരം തുടങ്ങിയ നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്ററായിരുന്നു സൈജു ശ്രീധരനാണ് മുൻപേ സംവിധാനം ചെയ്യുന്നത്. നവാഗതയായ ടിനാ തോമസാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഒരു ടൈം ട്രാവൽ ചിത്രമായിരിക്കും അണിയറയിൽ ഒരുങ്ങുന്നതെന്ന സൂചനയാണ് ടൈറ്റിൽ പോസ്റ്ററിൽ നിന്നും ലഭിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

തിയറ്റർ ഓഫ് ഡ്രീംസ്, പേയിൽ ബ്ലു ഡോട്ട് എന്നീ ബാനറിൽ ഡോൾവിൻ കുര്യാക്കോസാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന് സുശിൻ ശ്യാമാണ് പശ്ചാത്തല സംഗീതം നൽകുന്നത്. റെക് വിജയനാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കുന്നത്. ഷിനോസാണ് ചിത്രത്തിന്റെ ഛായഗ്രാഹകൻ. സംവിധായകൻ സൈജു ശ്രീധരൻ തന്നെയാണ് സിനിമയുടെ എഡിറ്റിങ്ങും നിർവഹിക്കുന്നത്.


ALSO READ : Malaikottai Vaaliban: ഇദ്ദേഹം ക്യാമറക്കരികിലുണ്ടെങ്കിൽ, ഫോക്കസ് പോയതിൻ്റെ പേരിൽ, ഷോട്ട് കട്ടാകില്ല; ഇത് എന്ത് ജാലവിദ്യ- മാല പാർവ്വതി



സൈജു സംവിധാനം ചെയ്യുന്നതായി പ്രഖ്യാപിക്കുന്ന രണ്ടാമത്തെ ചിത്രമാണ് മുൻപേ. നേരത്തെ 2023ന്റെ തുടക്കത്തിൽ മഞ്ജു വാര്യറെ കേന്ദ്ര കഥാപാത്രമാക്കികൊണ്ട് ഫൂട്ടേജ് എന്ന ചിത്രം പ്രഖ്യാപിച്ചിരുന്നു. ഒരു ഹൊറർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമെന്നറിയിച്ചുകൊണ്ടായിരുന്നു ഫുട്ടേജ് പ്രഖ്യാപിച്ചത്. ചിത്രത്തിൽ വിശാഖ് നായർ, ഗായത്രി അശോക് എന്നിവരെ കാസ്റ്റ് ചെയ്യുകയും ചെയ്തു. അതേസമയം മെയിൽ ഷൂട്ടിങ് ആരംഭിച്ച സിനിമയെ കുറിച്ചുള്ള മറ്റ് റിപ്പോർട്ടുകൾ ഒന്നും പിന്നീട് പുറത്ത് വന്നിരുന്നില്ല. 


അന്വേഷിപ്പിൻ കണ്ടെത്തും, നടികർ തിലകം, അജയന്റെ രണ്ടാം മോഷണം, ഐഡെൻറ്റിറ്റി ടൊവിനോയുടേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റ് ചിത്രങ്ങൾ. ഇതിൽ അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രം ഫെബ്രുവരി ഒമ്പതിന് തിയറ്ററിൽ എത്തും. ഈ ചിത്രങ്ങൾക്ക് പുറമെ മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് ഒരുക്കുന്ന എമ്പുരാനിലും ടൊവീനോ പ്രധാന വേഷത്തിലെത്തുന്നുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.