ടൊവിനോ തോമസ് ട്രിപിൾ റോളിൽ എത്തുന്ന ARM ഓണം റീലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും. ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെതായി ഇന്ന് പുറത്തു വന്ന മോഷൻ പോസ്റ്ററിലൂടെയാണ് ഓണം റിലീസായി ARM എത്തും എന്ന അപ്ഡേറ്റ് അണിയറക്കാർ പുറത്തു വിട്ടത്. 3 ഡി യിലും 2 ഡിയിലുമായി ARM പ്രദർശനത്തിനെത്തും,മാജിക് ഫ്രെയിംസ്, യു.ജി.എം മോഷൻ പിക്ചേഴ്സ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഡോ. സക്കറിയ തോമസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മൂന്ന് കാലഘട്ടങ്ങളുടെ കഥ പറയുന്ന അജയന്റെ രണ്ടാം മോഷണം മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ ആറു ഭാഷകളിലായാണ് റിലീസ് ചെയ്യുന്നത്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. തെലുങ്ക് ചിത്രങ്ങളിലൂടെ പ്രശസ്തി നേടിയ കൃതി ഷെട്ടിയുടെ ആദ്യ മലയാളം സിനിമയാണ് 'ARM'. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. സുജിത് നമ്പ്യാരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. തമിഴിൽ ‘കന’ തുടങ്ങിയ ശ്രദ്ധേയമായ ഹിറ്റ്‌ ചിത്രങ്ങൾക്ക് ഗാനങ്ങളൊരുക്കിയ ദിബു നൈനാൻ തോമസാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.ജോമോൻ ടി ജോൺ ആണ് ചായാഗ്രഹണം നിർവഹിക്കുന്നത്.


ALSO READ: വിക്രമിന്റെ തങ്കലാൻ തിയേറ്ററുകളിലേക്ക്; കേരളത്തിലെ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു


എഡിറ്റിംഗ് -ഷമീർ മുഹമ്മദ്‌ കോ പ്രൊഡ്യൂസർ - ജസ്റ്റിൻ സ്റ്റീഫൻ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: നവീൻ പി തോമസ്,ഡോ. വിനീത് എം.ബി, പ്രിൻസ് പോൾ,അഡീഷണൽ സ്ക്രീൻ പ്ലേ - ദീപു പ്രദീപ്‌,പ്രോജക്ട് ഡിസൈൻ: എൻ.എം. ബാദുഷ, ലൈൻ പ്രൊഡ്യൂസർ -സന്തോഷ്‌ കൃഷ്ണൻ,പ്രൊഡക്ഷൻ കൺട്രോളർ: പ്രിൻസ് റാഫേൽ, ഹർഷൻ പട്ടാഴി,ഫിനാൻസ് കൺട്രോളർ: ഷിജോ ഡൊമനിക്,പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽ ദാസ്, മേക്കപ്പ് ആൻഡ് ഹെയർ : റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ: പ്രവീൺ വർമ്മ, സ്റ്റണ്ട്: വിക്രം മോർ, ഫീനിക്സ് പ്രഭു,അഡീഷണൽ സ്റ്റണ്ട്സ് -സ്റ്റന്നർ സാം ആൻഡ് പി സി, കൊറിയോഗ്രാഫി- ലളിത ഷോബി, ,ക്രിയേറ്റീവ് ഡയറക്ടർ: ദിപിൽ ദേവ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ: ശ്രീലാൽ,അസോസിയേറ്റ് ഡയറക്ടർ: ശരത് കുമാർ നായർ, ശ്രീജിത്ത് ബാലഗോപാൽ,അസോസിയേറ്റ് സിനിമട്ടോഗ്രാഫർ - സുദേവ്,കാസ്റ്റിങ് ഡയറക്ടർ: ഷനീം സയീദ്,കളരി ഗുരുക്കൾ - പി വി ശിവകുമാർ ഗുരുക്കൾ,സൗണ്ട് ഡിസൈൻ: സച്ചിൻ ആൻഡ് ഹരിഹരൻ (സിംഗ് സിനിമ), ഓഡിയോഗ്രാഫി: എം.ആർ രാജാകൃഷ്ണൻ, കാസ്റ്റിംഗ് ഡയറക്ടർ - ഷനീം സയിദ്, പോസ്റ്റ്‌ പ്രൊഡക്ഷൻ സൂപ്പർവൈസർ- അപ്പു എൻ ഭട്ടതിരി,ഡി ഐ സ്റ്റുഡിയോ - ടിന്റ്, 


സ്റ്റിരിയോസ്കോപ്പിക് 3 ഡി കൺവെർഷൻ - രാജ് എം സയിദ്( റെയ്സ് 3ഡി )കോൺസപ്റ്റ് ആർട്ട് & സ്റ്റോറിബോർഡ്: മനോഹരൻ ചിന്ന സ്വാമി,  കോൺസെപ്റ്റ് ആർട്ടിസ്റ്റ് - കിഷാൽ സുകുമാരൻ, വി എഫ് ഏക് സ് സൂപ്പർ വൈസർ - സലിം ലാഹിർ, വി എഫ് എക്സ് - എൻവിഷൻ വി എഫ് എക്സ്, വിഷ്വൽ ബേർഡ്സ് സ്റ്റുഡിയോ, മൈൻഡ് സ്റ്റീൻ സ്റ്റുഡിയോസ്, കളറിസ്റ്റ് - ഗ്ലെൻ കാസ്റ്റിലോ, ലിറിക്സ്: മനു മൻജിത്ത്,  ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ലിജു നാടേരി,ഫഹദ് പേഴുംമൂട്,പ്രീവീസ് - റ്റിൽറ്റ്ലാബ്, അഡ്മിനിസ്‌ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ ഹെഡ് - ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് -അഖിൽ യശോദരൻ,സ്റ്റിൽസ് - ബിജിത്ത് ധർമടം, ഡിസൈൻസ് -യെല്ലോ ടൂത്ത്സ്,പി ആർ ഒ ആൻഡ് മാർക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.