Musical Album: പെരുത്ത മൊഞ്ചത്തിയായി അഞ്ജലി അമീര്‍
`നിനക്കെന്നോടൊന്നു മിണ്ടിയാലെന്താ` എന്നു തുടങ്ങുന്ന വരികൾ എഴുതിയിരിക്കുന്നത് രമേഷ് കാവിൽ ആണ്.
ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നും ബിഗ്‌സ്ക്രീനിലെത്തി ശ്രദ്ധ നേടിയ താരമാണ് അഞ്ജലി അമീര്‍. ഇപ്പോള്‍ അഞ്ജലി ആദ്യമായി അഭിനയിച്ച 'നിഴൽ പോലെ' എന്ന മ്യൂസിക്കല്‍ ആല്‍ബം സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടുകയാണ്.
'നിനക്കെന്നോടൊന്നു മിണ്ടിയാലെന്താ' എന്നു തുടങ്ങുന്ന വരികൾ എഴുതിയിരിക്കുന്നത് രമേഷ് കാവിൽ ആണ്. ദീപക് ജെ.ആർ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. പ്രശാന്ത് നിട്ടൂരാണു സംഗീതം.
ട്രാൻസ്ജെന്‍ററായ അഞ്ജലി ആദ്യമായി അഭിനയിക്കുന്ന മ്യൂസിക്കൽ വിഡിയോയാണ് 'നിഴൽ പോലെ'. സഫീർ പട്ടാമ്പിയാണ് മ്യൂസിക്കൽ വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്.
മമ്മൂട്ടിയുടെ നായികയായി 'പേരൻപ്' എന്ന സിനിമയിൽ അഭിനയിച്ചിട്ടുള്ള അഞ്ജലി ആദ്യമായി അഭിനയിക്കുന്ന മ്യൂസിക്കല്‍ വീഡിയോയാണ് നിഴൽ പോലെ. റിയാലിറ്റി ഷോയിലെ സെമി ഫൈനലിസ്റ്റായിരുന്നു പാട്ടുപാടിയ ദീപക് ജെ.ആർ.
മമ്മൂട്ടി ചിത്രം 'പേരൻപി'ലൂടെ നായികയായാണ് സിനിമാ ലോകത്തേക്ക് അഞ്ജലിയുടെ വരവ്. നായികയായി എത്തുന്ന ആദ്യ ട്രാൻസ്ജെന്‍റർ കൂടിയാണ് മലയാളിയായ അഞ്ജലി അമീർ. മുൻപ് അഞ്ജലിയുടെ 'ഫേക്ക് ട്രാൻസ്ജെന്‍റർ' പരാമർശം ഏറെ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു.