ചെന്നൈ: സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ നടന്‍ മന്‍സൂര്‍ അലി ഖാൻറെ മാപ്പിനോട് പ്രതികരിച്ച് തൃഷ. തെറ്റ് മനുഷ്യ സഹജമെന്നും മാപ്പ് നൽകുന്നത് ദൈവീകമാണെന്നും അവർ ട്വിറ്ററിൽ കുറിച്ചു.  എന്നാൽ ട്വീറ്റിൽ മൻസൂർ അലിഖാൻറെ പേര് താരം പരാമർശിച്ചിട്ടില്ല. മാപ്പ് പറയില്ലെന്ന് നിലപാടിലായിരുന്നു മൻസൂർ അലിഖാൻ. അതിനിടയിൽ വെള്ളിയാഴ്ച ചെന്നൈ പ്രിൻസിപ്പൽ സെഷൻസ് കോടതി താരം സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിന് പിന്നാലെയാണ് മാപ്പപേക്ഷയുമായി മൻസൂർ അലിഖാൻ എത്തിയത്. താരത്തിൻറെ പ്രസ്താവനക്കെതിരെ വലിയ രീതിയിലുള്ള  പ്രതികരണമാണ് സിനിമ ലോകത്ത് നിന്നും ഉയർന്നത്.  നേരത്തെ ഖുശ്ബു, റോജ, എന്നിവരെ കുറിച്ചും താരം ചില പരാമർശങ്ങൾ നടത്തിയിരുന്നു.


 



മുമ്പൊരു സിനിമയില്‍ ഖുശ്ബുവിനെയും റോജയെയും കട്ടിലിലേയ്ക്ക് ഇടുന്നത് പോലെ തൃഷയെ ഇടാന്‍ പറ്റിയില്ലെന്നും ലിയോയില്‍ നായിക തൃഷയാണെന്ന് അറിഞ്ഞപ്പോള്‍ ബെഡ്‌റൂം സീന്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു എന്നുമായിരുന്നു മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞത്. തനിയ്ക്ക് എതിരെ മോശം പരാമര്‍ശം നടത്തിയ മന്‍സൂറിനെതിരെ തൃഷ ശക്തമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു.  അതേസമയം, താന്‍ തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നും മാപ്പ് പറയില്ലെന്നുമായിരുന്നു മന്‍സൂറിന്റെ നിലപാട്. മന്‍സൂറിനെതിരെ പോലീസ് കേസ് എടുത്തിരുന്നു. 



 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.