പ്രേക്ഷകരെ ഞെട്ടിച്ച് നെറ്റ്ഫ്ലിക്സിലെ പുതിയ ചിത്രം ട്രോൾ. ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സ് നിർമ്മിച്ച സിനിമയാണ് ട്രോൾ. ചിത്രം ഡയറക്റ്റ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ മാത്രമാണ് സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. റോർ ഉത്തങ് സംവിധാനം ചെയ്ത ചിത്രമാണ് ട്രോൾ. ആക്ഷൻ ഹൊറർ അഡ്വെഞ്ചർ വിഭാഗത്തിലാണ് ചിത്രം എത്തിയിരിക്കുന്നത്. നോർവീജിയൻ നാടോടിക്കഥകളുടെ അടിസ്ഥാനത്തിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന് മികച്ച അഭിപ്രയമാണ് ലഭിക്കുന്നതെന്നാണ് സാമൂഹിക മാധ്യമങ്ങളിൽ നിന്ന് മനസിലാകുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പേടിയും ഉദ്വേഗവും ഉണർത്തുന്നതിനൊപ്പം ഇടയ്ക്കൊന്ന് ചിരിപ്പിക്കാനും ചിത്രം മറക്കുന്നില്ല എന്നതാണ് ചിത്രത്തിൻറെ മറ്റൊരു പ്രത്യേകത.  സമൂഹത്തിൽ തഴയപ്പെട്ട ഒരുകൂട്ടം ആളുകൾ രാജ്യം നശിപ്പിക്കുന്നതിൽ നിന്ന് ഒരു ഭീകര മനുഷ്യനെ തടയാൻ ഇറങ്ങുന്നതാണ് ചിത്രത്തിൻറെ പ്രമേയം. ചിത്രത്തിൽ ഡോവ്രെ പർവതങ്ങളിൽ ഉണ്ടായ ഒരു സ്ഫോടനത്തെ തുടർന്ന് ഒരു ഭീകര മനുഷ്യൻ ജന ജീവിതത്തിലേക്ക് ഇറങ്ങി വരുകയും ഭീകരാവസ്ഥ സൃഷ്ടിക്കുകയുമാണ്. പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയാണ് ചിത്രം പോകുന്നത്.


ALSO READ: Netflix: നെറ്റ്ഫ്ലിക്സിൽ ആളുകൾ ഏറ്റവും അധികം കണ്ട മലയാള ചിത്രം ഇതാണ്!


ദി വേവ്, ടോബ് റൈഡർ എന്നീ  ചിത്രങ്ങൾക്ക് ശേഷം  റോർ ഉത്തങ് സംവിധാനം ചെയ്ത ചിത്രമാണ് ട്രോൾ. നിലവിൽ ചിത്രം യുകെയിൽ മാത്രമാണ് റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തിൽ പ്രശസ്ത നോർവെജിയൻ നടി ഇനെ മേരി വിൽമാനാണ് കേന്ദ്ര കഥാപാത്രമായി എത്തിയിരിക്കുന്നത്. ഇവർ നോറ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. മാഡ്‌സ് എസ്ജെഗ്രഡ് പീറ്റേഴ്‌സണാണ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.