അതിഥിയും സിദ്ധാർത്ഥും ഒരുമിച്ചു ചുവടു വെച്ചു വിവാഹം എപ്പോഴെന്ന് ആരാധകർ?
Siddharth and Aditi Rao Relation: വിവാഹ തിയ്യതി അനൗൺസ് ചെയ്യൂ എന്ന തരത്തിലുള്ള നിരവധി കമന്റുകളാണ് വീഡിയോക്ക് താഴെ വന്നിരിക്കുന്നത്
അതിഥി റാവു ഹൈദരിയും നടൻ സിദ്ധാർത്ഥും ഡേറ്റിംഗിലാണെന്ന അഭ്യൂഹങ്ങൾ വളരെ നാളുകളായി പ്രചരിക്കുന്ന വാർത്തയാണ്. ഇരുവരും തമ്മിൽ ചെയ്ത ഒരു റീൽസ് വീഡിയോയാണ് ഇൻസ്റ്റഗ്രാമിൽ വൈറലായിരിക്കുന്നത്. ഇതോടെ ആരാധകരും അഭ്യൂഹങ്ങൾ ശരി വെക്കുന്ന തലത്തിലെത്തി.
വിവാഹ തിയ്യതി അനൗൺസ് ചെയ്യൂ എന്ന തരത്തിലുള്ള നിരവധി കമന്റുകളാണ് വീഡിയോക്ക് താഴെ വന്നിരിക്കുന്നത്. ഇനി ഒരു പക്ഷേ അടുത്ത താര വിവാഹമാണോ എന്ന തരത്തിലും ആരാധകർ ആകാംഷ കൊള്ളുന്നു. തമിഴ് ചിത്രം എനിമി എന്ന സിനിമയിലെ തും തും എന്ന ട്രെന്റിംഗ് പാട്ടിനൊപ്പമാണ് ഇരുവരും ചുവടു വെച്ചത്.
ഘരാര സ്യൂട്ടിലെത്തിയ അതിഥിയും ജീൻസും ഷർട്ടും ധരിച്ച സിദ്ധാർത്ഥും ആ പാട്ടിനെ കൂടുതൽ മനോഹരമാക്കി. ഡാൻസ് മങ്കീസ്- ദ് റീൽ ഡീൽ എന്നാണ് വിഡിയോയുടെ അടിക്കുറിപ്പ്.
ഇതിനു മുന്നേ ഇരുവരും ഒരുമിച്ച് ഭക്ഷണം കഴിക്കുന്ന ചിത്രങ്ങൾ വൈറലായിരുന്നു. മാത്രമല്ല, തെലുഗു നടൻ ഷർവാനന്ദിന്റെ വിവാഹ നിശ്ചയത്തിനും സിദ്ധാർത്ഥും അതിഥിയും ഒരുമിച്ചാണ് പങ്കെടുത്തിരുന്നത്. ഉടനെ തന്നെ ഇരുവരും തങ്ങളുടെ ബന്ധം വെളിപ്പെടുത്തുമെന്നാണ് ഒഫിഷ്യൽ റിപ്പോർട്ടുകൾ പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...