മെഗാസ്റ്റാർ ചിരഞ്ജീവിക്ക് ക്യാൻസർ ആണെന്ന തരത്തിൽ നിരവധി രിപ്പോർട്ടുകൾ വിവിധ മാധ്യമങ്ങളിലും യൂട്യൂബ് ചാനലുകളിലും പ്രചരിക്കുന്നുണ്ട്. ഇക്കാര്യത്തിൽ വിശദീകരണവുമായി ചിരഞ്ജീവി തന്നെ രം​ഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ. തനിക്ക് ക്യാൻസർ ആണെന്ന റിപ്പോർട്ടുകൾ ശരിയല്ലെന്നാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആദ്യം തന്നെ ടെസ്റ്റ് നടത്തിയില്ലായിരുന്നെങ്കിൽ അത് ക്യാൻസറായി മാറുമായിരുന്നുവെന്നാണ് താൻ പറഞ്ഞതെന്നായിരുന്നു ചിരഞ്ജീവിയുടെ പ്രതികരണം. തനിക്ക് ക്യാൻസറല്ലെന്നും ക്യാൻസർ അല്ലാത്ത പോളിപ്‌സ് ആണെന്നും നേരത്തെ കണ്ടെത്തി. ഇത് നീക്കം ചെയ്തതുവെന്നും അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. പോളിപ്സ് നേരത്തെ കണ്ടെത്തി നീക്കം ചെയ്തില്ലെങ്കിൽ അത് ക്യാൻസറായി മാറുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.


“കുറച്ചു നാൾ മുമ്പ്, ഒരു കാൻസർ സെന്റർ ഉദ്ഘാടനം ചെയ്യുന്നതിനിടയിൽ കാൻസറിനെക്കുറിച്ചുള്ള അവബോധം വളർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഞാൻ സംസാരിച്ചു. പതിവായി വൈദ്യപരിശോധന നടത്തിയാൽ ക്യാൻസർ തടയാൻ കഴിയുമെന്ന് ഞാൻ പറഞ്ഞു. ഞാൻ ഒരു കോളൻ സ്കോപ്പ് ടെസ്റ്റ് നടത്തി, അതിനെ തുടർന്ന് ക്യാൻസർ അല്ലാത്ത പോളിപ്സ് കണ്ടെത്തുകയും അത് നീക്കം ചെയ്യുകയും ചെയ്തു“ - ചിരഞ്ജീവി ട്വീറ്റ് ചെയ്തു. തെലുങ്കിലാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.



“അതുകൊണ്ട് എല്ലാവരും മുൻകരുതലുകൾ എടുക്കുകയും മെഡിക്കൽ ടെസ്റ്റുകൾ/സ്‌ക്രീനിംഗ് നടത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. എന്നാൽ ചില മാധ്യമങ്ങൾ ഇത് ശരിയായി മനസ്സിലാക്കാതെ 'എനിക്ക് ക്യാൻസർ വന്നു', 'ചികിത്സ കൊണ്ടാണ് ഞാൻ രക്ഷപ്പെട്ടത്' എന്ന തരത്തിൽ ലേഖനങ്ങൾ പ്രസിദ്ധീകരിക്കാൻ തുടങ്ങി. ഇത് അനാവശ്യ ആശയക്കുഴപ്പം സൃഷ്ടിച്ചു. നിരവധി പേർ എന്റെ ആരോഗ്യത്തെക്കുറിച്ച് അറിയാൻ സന്ദേശങ്ങൾ അയച്ചിരുന്നു. അവരെല്ലാം സത്യാവസ്ഥ അറിയുന്നതിനാണ് ഈ കുറിപ്പ്. വിഷയം കൃത്യമായി മനസിലാക്കാതെ ഇത്തരം വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് മാധ്യമങ്ങളോടും അദ്ദേഹം പറഞ്ഞു. 


Also Read: Leo Movie: ലിയോയെ വിദേശത്ത് എത്തിക്കാനുള്ള ഭാഗ്യം ഈ വിതരണ കമ്പനിക്ക്


 


വാൾട്ടയർ വീരയ്യ എന്ന ചിത്രത്തിലാണ് ചിരഞ്ജീവി അവസാനമായി അഭിനയിച്ചത്. ഭോലാ ശങ്കർ എന്ന ചിത്രമാണ് ചിരഞ്ജീവിയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. തമന്ന ഭാട്ടിയ ആണ് ചിത്രത്തിൽ ചിരഞ്ജീവിയുടെ നായികയായി എത്തുന്നത്. കീർത്തി സുരേഷും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്. ചിരഞ്ജീവിയുടെ സഹോദരിയായിട്ടാണ് കീർത്തി എത്തുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.