Tu Yaheen Hai: പഞ്ചാബി ഗായികയും നടിയും ബിഗ് ബോസ് 13ലെ  മത്സരാർത്ഥിയുമായ ഷെഹ്‌നാസ്  കൗർ ഗിൽ   തന്‍റെ അടുത്ത സുഹൃത്തും കാമുകനുമായിരുന്ന  സിദ്ധാർത്ഥ് ശുക്ലയ്‌ക്കുള്ള  musical tribute "Tu Yaheen Hai" എന്ന ഗാനം പുറത്തിറക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

സെപ്റ്റംബര്‍ 2 ന് ഹൃദയാഘാതം മൂലം അന്തരിച്ച തന്‍റെ ഉറ്റ സുഹൃത്തും  കാമുകനുമായ സിദ്ധാർത്ഥ് ശുക്ലയ്ക്കുള്ള  ഹൃദയംഗമമായ ആദരാഞ്ജലിയാണ് ഈ ഗാനം. ബിഗ് ബോസ് 13-ൽ നിന്നുള്ള ഇരുവരുടെയും  പഴയ ഫൂട്ടേജുകൾ ഉള്‍പ്പെടുത്തിയാണ്  സംഗീതം തയ്യാറാക്കിയിരിയ്ക്കുന്നത്.  വീഡിയോയില്‍ പലയിടങ്ങളില്‍  സിദ്ധാർത്ഥിനെ കാണാം.   


ഏറെ വൈകാരികമായാണ് ഗാനം ചിത്രീകരിച്ചിരിയ്ക്കുന്നത്.  ഒരു വിദേശ ലൊക്കേഷനിൽ  ഏകാന്ത ജീവിതം നയിക്കുന്ന ഷെഹ്‌നാസിനെ വീഡിയോയില്‍ കാണാം.  കൂടാതെ, ബിഗ് ബോസ് 13 ഹൗസിലെ അവരുടെ   ഇണക്കവും പിണക്കവും, സ്നേഹത്തിന്‍റെ മനോഹര നിമിഷങ്ങളും കൂട്ടിച്ചേര്‍ത്ത്  നിര്‍മ്മിച്ച ഈ ഗാനം  ആരാധകരെ ഈറനണിയിക്കും.  



രാജ് രഞ്ജോദ്  എഴുതി, ഈണം നല്‍കിയ ഈ ഗാനം പാടിയിരിയ്ക്കുന്നത്  ഷെഹ്‌നാസ് ഗില്‍ ആണ്. 


നിരവധി സിദ്ധാർത്ഥ് ശുക്ലയുടെയും സിദ്‌നാസിന്‍റെയും  ആരാധകർ ഗാനം   ഹൃദയത്തോട് ചേര്‍ത്തിരിയ്ക്കുകയാണ്.  വീഡിയോയിൽ ഒരു രംഗത്ത് സിദ്ധാർത്ഥ് ശുക്ലയുടെ ശബ്ദത്തിൽ 'സന' എന്ന് വിളിക്കുന്നത്‌ കേള്‍ക്കാം. ശബ്ദം കേട്ട് ഷെഹ്‌നാസ് പെട്ടെന്ന് തിരിഞ്ഞു നോക്കുമ്പോള്‍  പിന്നിൽ ആരുമില്ല.... ഏറെ ഹൃദയഭേദകമായ രംഗമെന്നാണ് ആരാധകര്‍ അഭിപ്രായപ്പെട്ടത്. 


സിദ്ധാർത്ഥ് ശുക്ലയുടെ വിയോഗത്തിന് ശേഷം സോഷ്യൽ മീഡിയയിൽ നിന്നും മാധ്യമങ്ങളിൽ നിന്നും  ഷെഹ്‌നാസ് വിട്ടുനിൽക്കുകയായിരുന്നു. എന്നിരുന്നാലും, ഈ മാസം ആദ്യം, അവര്‍ തന്‍റെ ജോലി പുനരാരംഭിച്ചിരുന്നു.  Honsla Rakh എന്ന മൂവിയുടെ പ്രമോഷനുവേന്ധി അവര്‍ എത്തിയിരുന്നു.  


ബിഗ് ബോസ് 13 ന്‍റെ ഷോയിൽ വെച്ചാണ് സിദ്ധാർത്ഥും ഷെഹ്‌നാസും ആദ്യമായി കണ്ടുമുട്ടിയത്. പിന്നീട് നിരവധി മ്യൂസിക്‌ ആല്‍ബങ്ങളില്‍ ഇരുവരും ഒന്നിച്ച്   പ്രത്യക്ഷപ്പെട്ടിരുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.