സോഹം ഷാനെ നായകനാക്കി രാഹി അനിൽ ബാർവെ ഒരുക്കിയ ബോളിവുഡ് ഫാന്റസി ചിത്രമായിരുന്നു തുമ്പാട്. 2018ൽ പുറത്തിറങ്ങിയ ചിത്രം ബോക്സ്ഓഫീസിൽ വൻ വിജയമായിരുന്നു. ചിത്രത്തിന്റെ 6ാം വാർഷികത്തിൽ അടുത്ത ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് തുമ്പാട് ടീം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ശനിയാഴ്ച തുമ്പാടിൻെ നിർമാതാവ് കൂടിയായ സോഹം ഷാ പുതിയ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത് വിട്ടു. Crazxy എന്നാണ് ചിത്രത്തിന്റെ പേര്. ഒരു മനുഷ്യരൂപത്തിൽ തിരക്കേറിയ ന​ഗരത്തിന്റെ ചിത്രമാണ് മോഷൻ പോസ്റ്ററിൽ കാണിക്കുന്നത്. ചക്രവ്യൂഹത്തിൽ കുടുങ്ങിയ അഭിമന്യു എന്ന പാട്ടും മോഷൻ പോസ്റ്ററിന്റെ  അകമ്പടിയായി ഉണ്ട്. ​ഗിരിഷ് കോലി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ വിശാൽ ഭരദ്വാജാണ് സം​ഗീതം ഒരുക്കുന്നത്.


Read Also: ഇസ്രയേലിന് തിരിച്ചടി; ഹിസ്ബുള്ളയുടെ ഡ്രോൺ ആക്രമണത്തിൽ 4 സൈനികർ കൊല്ലപ്പെട്ടു


തുമ്പാട് റിലീസ് ചെയ്തിട്ട് ആറു വർഷം കഴിയുന്നു.  അതിന്റെ റിറിലീസ് വൻ വിജയമാക്കിയ നിങ്ങൾക്ക് മുമ്പിൽ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തുന്നുവെന്നാണ് മോഷൻ പോസ്റ്റർ പുറത്തിറക്കി സോഹം ഷാ പറയുന്നത്. 



കഴിഞ്ഞ വർഷം സെപ്റ്റംബർ 13ന് തുമ്പാട് റി റിലീസ് ചെയ്ത തുമ്പാട് വലിയ വിജയമാണ് നേടിയത്. റി റിലീസ് ചെയ്ത തുമ്പാടിന്റെ അവസാനം തുമ്പാട് 2 പ്രഖ്യാപിച്ചിരുന്നു. എന്നാൽ തുമ്പാട് 2 സംവിധാനം ചെയ്യാൻ താൻ ഉണ്ടാകില്ലെന്ന് സംവിധായകൻ രാഹി അനിൽ ബാർവെ നേരത്തെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. 


പ്രമേയം കൊണ്ടും മേക്കിം​ഗ് കൊണ്ടും ശ്രദ്ധിക്കപ്പെട്ട ചിത്രത്തിന്റെ 2018ലെ ക്ലോസിം​ഗ് കളക്ഷൻ 15.46 കോടിയായിരുന്നു. എന്നാൽ റിറിലീസിൽ വൻ ബോക്സ് ഓഫീസ് വേട്ടയാണ് തുമ്പാട് നടത്തിയത്.  വെറും ഏഴ് ദിവസത്തിൽ 2018ലെ കളക്ഷൻ ചിത്രം നേടി. കണക്ക് പ്രകാരം 30.44 കോടി രൂപയാണ് റിറിലീസ് കളക്ഷൻ. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.